ഹോസ്റ്റല്‍ മാനേജര്‍ ഒഴിവ്

Saturday 18 May 2024 1:11 AM IST

തൃശൂർ: ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ ഹോസ്റ്റൽ മാനേജർ ഗ്രേഡ് 2 (പുരുഷന്മാർ മാത്രം) തസ്തികയിൽ ഈഴവ വിഭാഗത്തിന് സംവരണം ചെയ്ത ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം, സർക്കാർ സ്ഥാപനങ്ങളിലോ സർക്കാർ/ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ സ്റ്റോറുകളും അക്കൗണ്ടും കൈകാര്യം ചെയ്യുന്നതിലുള്ള രണ്ട് വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 18 നും 36 നും മദ്ധ്യേ (2024 ജനുവരി 1 അടിസ്ഥാനത്തിൽ). യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂൺ 13 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.

Advertisement
Advertisement