കല്ലുമ്മക്കായ കൃഷി വിളവെടുപ്പ്

Saturday 18 May 2024 1:18 AM IST

കൊടുങ്ങല്ലൂർ : കേന്ദ്ര സർക്കാരിന്റെ എസ്.സി.എസ്.പി പദ്ധതിയിലുൾപ്പെടുത്തി പട്ടികജാതി വിഭാഗങ്ങൾക്കായി നൂറ് ശതമാനം സബ്‌സിഡിയോടെ 27ാം വാർഡ് ചാലക്കുളത്ത് കൃഷി ചെയ്ത കല്ലുമ്മക്കായയുടെ വിളവെടുപ്പു നടത്തി. നഗരസഭ ചെയർപേഴ്‌സൺ ടി.കെ.ഗീത ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷനേതാവ് ടി.എസ്.സജീവൻ മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ കെ.എസ്.ശിവറാം അദ്ധ്യക്ഷത വഹിച്ചു. കൊച്ചി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണസ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) സാങ്കേതിക സഹായത്തോടെയായിരുന്നു കൃഷി. എസ്.സി.എസ്.പി ചെയർമാൻ ഡോ.കെ.മധു, ഡോ:ആർ.വിദ്യ ( സീനിയർ സയന്റിസ്റ്റ് സി.എം.എഫ്.ആർ.ഐ സീനയർ സയന്റിസ്റ്റ്), പി.എസ്.അലോഷ്യസ് എന്നിവർ സംസാരിച്ചു. പത്തോളം എസ്.സി കുടുംബങ്ങളാണ് ഗുണഭോക്താക്കൾ.

Advertisement
Advertisement