ബ്ലൂ റെസിഡൻസി വിസയുമായി യു.എ.ഇ

Saturday 18 May 2024 7:14 AM IST

ദുബായ്: പരിസ്ഥിതി സംരക്ഷണത്തിന് മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്ക് 10 വർഷം ദൈർഘ്യമുള്ള 'ബ്ലൂ റെസിഡൻസി വിസ' പ്രഖ്യാപിച്ച് യു.എ.ഇ. യു.എ.ഇയ്ക്ക് അകത്തും പുറത്തുമുള്ള പരിസ്ഥിതി പ്രവർത്തകരുടെ അപേക്ഷകൾ പരിഗണിക്കും. അന്താരാഷ്ട്ര സംഘടനകൾ,​ കമ്പനികൾ,​ അസോസിയേഷനുകൾ,​ എൻ.ജി.ഒകൾ എന്നിവയിലെ അംഗങ്ങൾക്കും ആഗോളതലത്തിൽ അംഗീകാരങ്ങൾ നേടിയവർക്കും വിസയ്ക്ക് അർഹതയുണ്ട്. ആക്ടിവിസ്റ്റുകളെയും ഗവേഷകരെയും പരിഗണിക്കും. യോഗ്യതയുള്ളവർക്ക് നേരിട്ട് അപേക്ഷിക്കാം. അർഹതയുള്ളവരെ യു.എ.ഇയിലുള്ള അധികാരികൾക്കും നോമിനേറ്റ് ചെയ്യാം.

Advertisement
Advertisement