നാട്ടുച്ചന്ത

Sunday 19 May 2024 3:06 AM IST

പള്ളിക്കൽ:കേരള കർഷകസംഘം പള്ളിക്കൽ പഞ്ചായത്ത് കമ്മിറ്റി പകൽക്കുറി പോസ്റ്റാഫീസ് ജംഗ്ഷനിൽ നാട്ടുച്ചന്ത സംഘടിപ്പിച്ചു.കിളിമാനൂർ ഏരിയസെന്റർ അംഗവും പള്ളിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എം.മാധവൻകുട്ടി ഉദ്ഘാടനംചെയ്തു. കർഷകസംഘം പ്രസിഡന്റ് സോമസുന്ദരൻപിള്ള അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന,പി.രഘുത്തമൻ,സജാദ്‌ഹൈദർ,നാസർആൽഫാ,നസീല,റീജ,ആർ.സജിലാൽ,സതീഷ്.ആർ.എസ്,ഷിസി തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement