പുതുജീവിതത്തിലേക്ക് ഹക്കിം ഷാജഹാനും സന അൽത്താഫും

Sunday 19 May 2024 6:00 AM IST

ചലച്ചിത്ര താരങ്ങളായ ഹക്കിം ഷാജഹാനും സന അൽത്താഫും വിവാഹിതരായി. വിവാഹ വിവരം ഇരുവരും സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവച്ചു. രജിസ്റ്റർ ഓഫീസിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

ദുൽഖർ സൽമാൻ നായകനായി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത എ ബി സി ഡി എന്ന ചിത്രത്തിലൂടെയാണ് സ ഹക്കിം ഷാജഹാൻ സിനിമയിൽ തുടക്കം കുറിച്ചത്. ചാർളിയിൽ സഹസംവിധായകനായും പ്രവർത്തിച്ചു. രക്ഷാധികാരി ബൈജു, കൊത്ത്, പ്രണയവിലാസം തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. തൊടുപുഴയാണ് നാട്.

ലാൽജോസിന്റെ വിക്രമാദിത്യൻ എന്ന ചിത്രത്തിലൂടെയാണ് സനയുടെ അരങ്ങേറ്റം. ഫഹദ് ഫാസിലിനൊപ്പം മറിയം മുക്ക് എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചു. റാണി പദ്‌മിനി, ബഷീറിന്റെ പ്രേമലേഖനം, ഒടിയൻ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.

Advertisement
Advertisement