അപകട മരണം : വൃദ്ധയെ ഇടിച്ച വാഹനം കണ്ടെത്തി

Sunday 19 May 2024 12:44 AM IST

മുണ്ടക്കയം : മണ്ഡല - മകരവിളക്ക് തീർത്ഥാടന കാലത്ത് കോരുത്തോട് പനക്കച്ചിറയിൽ വൃദ്ധ വാഹനം ഇടിച്ചു മരിച്ച സംഭവത്തിൽ

വഴിത്തിരിവ്. നിറുത്താതെ പോയ വാഹനം 6 മാസത്തിന് ശേഷം ഹൈദരാബാദിൽ നിന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ ഡിസംബറിലാണ് പനക്കിച്ചിറ 504 കോളനി ഭാഗത്ത് പുതുപറമ്പിൽ തങ്കമ്മ (88) തീർത്ഥാടന വാഹനം ഇടിച്ച് മരിച്ചത്. സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ വാഹനവും നമ്പറും തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വാഹനം ഹൈദരാബാദ് സ്വദേശികളുടേതാണെന്ന് കണ്ടെത്തിയത്. എസ്.ഐ മനോജും, സി.പി.ഒ ജോസിയും ചേർന്ന് ഹൈദരാബാദിൽ എത്തി ഉടമയെ കണ്ടെത്തി വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Advertisement
Advertisement