പ്രിയങ്ക ഗാന്ധി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതെന്ത്,​ ഒടുവിൽ കാരണം തുറന്നുപറഞ്ഞ് കോൺഗ്രസ് നേതാവ്

Saturday 18 May 2024 8:53 PM IST

ന്യൂ​ഡ​ൽ​ഹി​:​ ​ലോ​ക്‌​സ​ഭാ​ ​തി​ര​‌​ഞ്ഞെ​ടു​പ്പിൽ രാഹുൽ ഗാന്ധിക്ക് പുറമേ പ്രിയങ്ക ഗാന്ധിയും മത്സരത്തിനുണ്ടാകുമെന്ന് പ്രചാരണമുണ്ടായിരുന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ രണ്ടാംതവണയും സ്ഥാനാർത്ഥിയായപ്പോൾ പ്രിയങ്ക അമേത്തിയിലോ റായ്ബറേലിയിലോ സ്ഥാനാർത്ഥിയാകുമെന്നായിരുന്നു കണക്കുകൂട്ടൽ. ഒടുവിൽ അമേത്തി വിട്ട് രാഹുൽ ഗാന്ധി റായ്ബറേലിയിലും സ്ഥാനാർത്ഥിയായതോടെ പ്രിയങ്ക മത്സരരംഗത്തില്ലെന്ന് ഉറപ്പായി. ഇപ്പോഴിതാ എന്തു കൊണ്ട് താൻ സ്ഥാനാർത്ഥിയായില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിയങ്ക. ഒ​രു​ ​പ്ര​മു​ഖ​ ​ദേ​ശീ​യ​ ​മാ​ദ്ധ്യ​മ​ത്തി​ന് ​ന​ൽ​കി​യ​ ​അ​ഭി​മു​ഖ​ത്തി​ലാണ് ​ ​പ്രി​യ​ങ്ക​ ഇക്കാര്യം വെളിപ്പെടുത്തിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ​പ്ര​ചാ​ര​ണ​ത്തി​ൽ​ ​ബി.​ജെ.​പി​യെ​ ​ചെ​റു​ക്കാ​ൻ​ ​പാ​ക​ത്തി​ൽ​ ​കോ​ൺ​ഗ്ര​സി​നു​വേ​ണ്ടി​ ​പൂ​ർ​ണ​സ​മ​യം​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ണ് ​താ​ൻ​ ​മ​ത്സ​ര​രം​ഗ​ത്ത് ​ഇ​റ​ങ്ങാ​തി​രു​ന്ന​തെ​ന്ന് ​പ്രി​യ​ങ്ക​ ​ഗാ​ന്ധി പറഞ്ഞു.​ ​സ​ഹോ​ദ​ര​ൻ​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​ക്കൊ​പ്പം​ ​താ​നും​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യെ​ങ്കി​ൽ​ ​അ​ത് ​ബി.​ജെ.​പി​ക്ക് ​ഗു​ണം​ ​ചെ​യ്തേ​നെ​യെ​ന്നും​ ​ ​ ​പ്രി​യ​ങ്ക​ ​ കൂട്ടിച്ചേർത്തു.

പ്ര​ചാ​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​പ​തി​ന​ഞ്ച് ​ദി​വ​സ​മാ​യി​ ​ഞാ​ൻ​ ​റാ​യ്ബ​റേ​ലി​യി​ലാ​ണ്.​ ​ഗാ​ന്ധി​ ​കു​ടും​ബ​ത്തി​ന് ​ദീ​ർ​ഘ​കാ​ല​ ​ബ​ന്ധ​മു​ള്ള​ ​മ​ണ്ഡ​ല​മാ​ണ് ​റാ​യ്ബ​റേ​ലി.​ ​അ​തു​കൊ​ണ്ട് ​‌​ഞ​ങ്ങ​ൾ​ ​റാ​യ​ബ്റേ​ലി​ ​സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്നും​ ​അ​വ​രെ​ ​നേ​രി​ൽ​ക്കാ​ണ​ണ​മെ​ന്നും​ ​സം​വ​ദി​ക്ക​ണ​മെ​ന്നും​ ​ഇ​വി​ട​ത്തു​കാ​ർ​ ​ആ​ഗ്ര​ഹി​ക്കും.​ ​റി​മോ​ർ​ട്ട് ​ക​ൺ​ട്രോ​ളി​ലൂ​ടെ​ ​റാ​യ്ബ​റേ​ലി​യി​ൽ​ ​ജ​യി​ക്കാ​നാ​കി​ല്ലെ​ന്നും​ ​പ്രി​യ​ങ്ക​ ​പ​റ​ഞ്ഞു. ഞാ​നും​ ​രാ​ഹു​ലും​ ​മ​ത്സ​രി​ച്ചി​രു​ന്നെ​ങ്കി​ൽ​ ​ര​ണ്ടു​പേ​ർ​ക്കും​ ​അ​വ​ര​വ​രു​ടെ​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​ഏ​റ്റ​വും​ ​ചു​രു​ങ്ങി​യ​ത് 15​ ​ദി​വ​സ​മെ​ങ്കി​ലും​ ​ചെ​ല​വി​ടേ​ണ്ടി​വ​ന്നേ​നെ.​ ​പാ​ർ​ട്ടി​യു​ടെ​ ​പ്ര​ചാ​ര​ണം​ ​ഏ​റ്റെ​ടു​ക്കാ​ൻ​ ​ആ​ളി​ല്ലാ​തെ​വ​രും.​ ​അ​ത് ​ബി.​ജെ.​പി​ക്ക് ​ഗു​ണം​ ​ചെ​യ്യു​മാ​യി​രു​ന്നു.​ ​അ​തു​കൊ​ണ്ട് ​ന​മ്മ​ളി​ലൊ​രാ​ൾ​ ​രാ​ജ്യ​ത്തു​ട​നീ​ളം​ ​പ്ര​ചാ​ര​ണം​ ​ന​ട​ത്തു​ന്ന​താ​ണ് ​ന​ല്ല​തെ​ന്ന് ​തീ​രു​മാ​നി​ച്ചു.

തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മ​ത്സ​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചോ​ ​എം.​പി​യാ​കു​ന്ന​തി​നെ​ക്കു​റി​ച്ചോ​ ​ചി​ന്തി​ച്ചി​ട്ടി​ല്ല.​ ​കോ​ൺ​ഗ്ര​സ് ​ത​രു​ന്ന​ ​റോ​ളി​ൽ​ ​പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് ​ആ​ഗ്ര​ഹം.​ ​ഞാ​ൻ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് ​ജ​നം​ ​ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ങ്കി​ൽ​ ​അ​ങ്ങ​നെ​ ​ചെ​യ്യു​മെ​ന്നും​ ​ഇ​തു​ ​സം​ബ​ന്ധി​ച്ച​ ​ചോ​ദ്യ​ത്തി​ന് ​മ​റു​പ​ടി​യാ​യി​ ​പ്രി​യ​ങ്ക​ ​പ​റ​ഞ്ഞു.