ഡ്രിംസ് വനിതാ ഫുട്ബാൾ ഫൈനൽ ഇന്ന്

Saturday 18 May 2024 9:07 PM IST

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഡ്രിം ഗേൾസ് ഫുട്ബാൾ അക്കാഡമി രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി മൂന്നു കാറ്റഗറികളിലായി സംഘടിപ്പിച്ച ഉത്തര കേരള വനിതാ ടൂർണ്ണമെന്റിന്റെ ഫൈനൽ മത്സരങ്ങൾ ഇന്ന് വൈകീട്ട് മിനി സ്റ്റേഡിയം, തൈക്കീൽ അരീന ടർഫ് എന്നിവിടങ്ങളിൽ നടക്കും. മിനി സ്റ്റേഡിയത്തിൽ വൈകീട്ട് 3ന് ആദ്യ വിഭാഗം ഫൈനലിൽ കോഴിക്കോട് ടീമുകളായ ഡൈനാമിക് എഫ്.സിയും സ്കോർലൈനും ഏറ്റുമുട്ടും നാലിന് നടക്കുന്ന രണ്ടാം വിഭാഗം ഫൈനലിൽ ഡ്രിംസ് തൃക്കരിപ്പൂരും ടസ്കേർസ് കണ്ണൂരുമാണ് മത്സരിക്കുന്നത്. വൈകീട്ട് 5ന് തൈക്കിൽ അരീന ടർഫിൽ നടക്കുന്ന മൂന്നാം വിഭാഗം കലാശക്കളിയിൽ ഡ്രിംസ് തൃക്കരിപ്പൂർ ജി.എഫ്.സി ഉദിനൂരുമായി മാറ്റുരക്കും. സമാപന ചടങ്ങിൽ ഇന്ത്യൻ താരം എം.സുരേഷ്, സബ് ഇൻസ്പെക്ടർ എൻ.വി.സ്വപ്ന എന്നിവർ മുഖ്യാതിഥികളായിരിക്കും.

Advertisement
Advertisement