കുന്നിൻമതിലകം മഹാദേവ ക്ഷേത്രം പ്രതിഷ്ഠാദിനമഹോത്സവം

Saturday 18 May 2024 9:09 PM IST

ചെറുതാഴം: കുന്നിൻമതിലകം മഹാദേവ ക്ഷേത്രത്തിൽ ബ്രഹ്മകലശ മഹോത്സവത്തിന് ശേഷമുള്ള ആദ്യത്തെ പ്രതിഷ്ഠാദിന മഹോത്സവം നാളെയും മറ്റന്നാളുമായി നടക്കും. പൂജാദികർമ്മങ്ങൾക്ക് ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും.നാളെ വൈകീട്ട് 4 ന് ചെറുതാഴം ഉളിയത്ത് ശ്രീകൃഷ്ണൻ മതിലകം ക്ഷേത്രപരിസരത്തു നിന്നും കലവറനിറയ്ക്കൽ ഘോഷയാത്ര പുറപ്പെടും.തുടർന്ന് വിവിധ പൂജാദി കർമ്മങ്ങൾ , പ്രാദേശിക കലാസന്ധ്യ എന്നിവ നടക്കും.21ന് രാവിലെ മുതൽ വിവിധ പൂജാദികർമ്മങ്ങളും വൈകുന്നേരം. നിറമാല, തായമ്പക, തിടമ്പുനൃത്തം രാത്രി 9 ന് കണ്ണൂർ നടനകലാക്ഷേത്രം അവതരിപ്പിക്കുന്ന കടാങ്കോട്ട് മാക്കം നൃത്ത സംഗീത നാടകവും അരങ്ങേറും.ഉത്സവ ദിവസങ്ങളിൽ അന്നദാനം ഉണ്ടായിരിക്കും.

Advertisement
Advertisement