റെയിൽവേ പോർട്ടറെ ആക്രമിച്ചു; ഒരുമാസത്തിന് ശേഷം പ്രതി പിടിയിൽ

Sunday 19 May 2024 1:51 AM IST

ചങ്ങരകുളം: റെയിൽവേ സ്റ്റേഷനിലെ പോർട്ടറും ചങ്ങരംകുളം കോക്കൂർ സ്വദേശിയുമായ ബഷീറിനെ കുത്തി പരുക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. പാലക്കാട് പള്ളിപ്പുറം കാരമ്പത്തൂർ സ്വദേശി ഒറ്റക്കണ്ടണ്ടെത്തിൽ സൈനുദ്ദീൻ (51)നെയാണ് കുറ്റിപ്പുറം സി.ഐ പത്മരാജന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടിയത്. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ കുറ്റിപ്പുറം തിരൂർ റോഡ് പരിസരത്ത് നിന്നാണ് പിടികൂടിയത്. കഴിഞ്ഞ ഏപ്രിൽ 16നാണ് കേസിനാസ്പദമായ സംഭവം. റെയിൽവേ സ്‌റ്റേഷനിൽ നിന്ന് തന്റെ മൊബൈൽ കാണാതായതുമായി ബന്ധപ്പെട്ട് പോട്ടർ ബഷീർ കോക്കൂർ പോക്കറ്റടി സംഘത്തിലെ കണ്ണികളെ സംശയിക്കുന്ന ചിലരെ ചോദ്യം ചെയ്തതാണ് സൈനുദ്ധീനെ പ്രകോപിതനാക്കിയത്. ബഷീറുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ട പ്രതി അദ്ദേഹത്തെ കൈയേറ്റം നടത്തുകയും കൈവശമുണ്ടായിരുന്ന ചില്ല് കൊണ്ട് കുത്തുകയുമായിരുന്നു. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതി പലയിടത്തും ഒളിച്ചുതാമസിക്കുകയായിരുന്നു.

Advertisement
Advertisement