മാള ലയൺസ് ക്ലബ് ജൂബിലി ആഘോഷം

Sunday 19 May 2024 12:03 AM IST
മാള ലയൺസ് ക്ലബ്ബിന്റെ സുവർണ ജൂബിലി ആഘോഷവും മണപ്പുറം ഭവന പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനവും സുഷമ നന്ദകുമാർ നിർവഹിക്കുന്നു.

മാള: മാള ലയൺസ് ക്ലബ്ബിന്റെ സുവർണ ജൂബിലി ആഘോഷവും മണപ്പുറം ഭവന പദ്ധതിപ്രകാരം നിർമ്മിച്ച വീടുകളുടെ താക്കോൽദാനവും സുഷമ നന്ദകുമാർ നിർവഹിച്ചു. മാള ലയൺസ് ക്ലബ് പ്രസിഡന്റ് ഷീല ജോസ് ചടങ്ങിൽ അദ്ധ്യക്ഷയായി. എം.പി ഭവന പദ്ധതി പ്രകാരം നിർമ്മിച്ച വീടുകളുടെ താക്കോൽദാനം ബെന്നി ബെഹനാൻ എം.പി നിർവഹിച്ചു.ഡോ. രാജു ഡേവിസ് പെരേപ്പാടൻ, ഡോ. രാജു ചെല്ലക്കുടം, ഡോ. റോസ് മേരി വിൽസൺ, പി.ടി. പാപ്പച്ചൻ, സണ്ണി മാത്യു, ജോസ് ആന്റണി, കെ.എസ്. സിനോജ്, സി.ആർ. പുരുഷോത്തമൻ, ഡോ. ജോസ് പി. ജോർജ്, ടി.ജെ. ലൈസൺ എന്നിവരെ ആദരിച്ചു. സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നിർദ്ധനരായവർക്ക് 10 വീടുകൾ നിർമ്മിച്ചു നൽകി. 20 ഡയാലിസിസ് രോഗികൾക്ക് സഹായവിതരണവും വിദ്യാർത്ഥികൾക്ക് സൈക്കിൾ വിതരണവും നടത്തി. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ടോണി എനോക്കാരൻ മുഖ്യാതിഥിയായി. ലയൺസ് ക്ലബ് ഭാരവാഹികളായ ജെയിംസ് വളപ്പില, ടി. ജയകൃഷ്ണൻ, സുരേഷ് വാരിയർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement