അർണോസ് പാതിരിയുടെ കബറിടം സന്ദർശിച്ച് ജർമ്മൻ സംഘം

Sunday 19 May 2024 12:31 AM IST

പഴുവിൽ: അർണോസ് പാതിരിയുടെ ജന്മദേശത്തുനിന്നുള്ള ജർമ്മൻ സംഘം പഴുവിൽ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിലെ അർണോസ് പാതിരിയുടെ കബറിടം സന്ദർശിച്ചു. പഴുവിൽ ഫൊറോന വികാരി ഫാ. ഡോ. വിൻസെന്റ് ചെറുവത്തൂർ ജർമ്മൻ സംഘത്തിന് സ്വീകരണം നൽകി.

ജർമ്മനിയിൽ നിന്നുള്ള ഫാ. തിയോ പോൾ എസ്.ജെ (മുൻ വികാരി ജനറാൾ), ഫാ. കാൾ ന്യൂഫെൽഡ് എസ്.ജെ, ഡോ. റെജിന വൈൽഡ്ഗ്രൂബെർ, ജന ബെർഹൻസ്, മാർട്ടിൻ ബോൾസ്, ക്രിസ്റ്റിൻ മുള്ളർ, കേരളത്തിലെ പ്രതിനിധികളായ വെരി. റവ. ഫാ. മാത്യു എലഞ്ഞിപ്പുറം എസ്.ജെ (പ്രൊവിൻഷ്യൽ, കോഴിക്കോട്), ഫാ. സണ്ണി ജോസ് എസ്.ജെ (പ്രൊഫസർ സെന്റ് സേവിയേഴ്‌സ് കോളേജ് തിരുവനന്തപുരം), ഫാ. ബിനോയ് ജേക്കബ് എസ്.ജെ എന്നിവരുമാണ് സന്ദർശനം നടത്തിയത്.

മലയാള ഭാഷയ്ക്കും കേരളത്തിനും ഒട്ടനവധി സംഭാവന നൽകിയ അർണോസ് പാതിരി 51-ാം വയസിൽ 1732 മാർച്ച് 20ന് പഴുവിലിൽ വച്ചാണ് മരണപ്പെട്ടത്.

Advertisement
Advertisement