ഭരണത്തുടർച്ചയിൽ അണികൾക്ക് ആശങ്ക (ഡെക്ക്) ടെൻഷനില്ലാതെ ജഗൻ യൂറോപ്പിൽ!

Sunday 19 May 2024 1:15 AM IST

അമരാവതി: സി.ബി.ഐ അനുമതിയോടെ യൂറോപ്പിലേക്കു പുറപ്പെട്ട ആന്ധ്ര മുഖ്യമന്ത്രി വെ.എസ്. ജഗൻമോഹൻ റെഡ്ഡി ലണ്ടനിലെത്തി. ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറം ഉച്ചകോടിയിൽ പങ്കെടുക്കുന്നതാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടി. എന്നാൽ കുടുംബാംഗങ്ങൾക്കൊപ്പം അവധിക്കാലം ചെലവഴിക്കാനാണ് യാത്രയെന്നാണ് പൊതുവെയുള്ള പ്രചാരണം.ജഗൻ ഭാരതിക്കൊപ്പം വെള്ളിയാഴ്ച രാവിലെ 9.40ന് ഗന്നവരം വിമാനത്താവളത്തിൽ നിന്നു പ്രത്യേക വിമാനത്തിലായിരുന്നു യാത്ര.

അനധികൃത സ്വത്തുസമ്പാദനക്കേസിന് പുറമെ 31 ക്രിമിനൽ കേസുകളിൽ പ്രതിയായ ജഗൻ സി.ബി.ഐ പ്രത്യേക കോടതിയുടെ അനുമതിയോടെയാണ് വിദേശടൂറിന് പുറപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.

ജൂൺ ഒന്നിന് മടങ്ങിയെത്തും. ജൂൺ നാലിനാണ് ലോക്‌സഭാ ഫലത്തിനൊപ്പം ആന്ധ്രപ്രദേശ് നിയമസഭയിലേയും വോട്ടെണ്ണൽ നടക്കുക. ജഗൻ ലണ്ടനിലെത്തിയ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ സജീവ ചർച്ചയ്ക്ക് വിഷയമായിട്ടുണ്ട്.

യാത്രയ്ക്കു മുമ്പ് നടന്ന പൊതുപരിപാടിയിൽ 2019ലെ തിരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ സീറ്റുകൾ വൈ.എസ്.ആർ.സി.പി മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി ഉറപ്പിച്ചു പറഞ്ഞു.

രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ നിരീക്ഷണങ്ങളെ അദ്ദേഹം വിമർശിച്ചു.

അതേസമയം ടൈംസ് നൗ ചാനലിന്റെ പേരിൽ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച സർവേ റിപ്പോർട്ട് തങ്ങളുടേതല്ലെന്ന് ടൈംസ് നൗ അറിയിച്ചു.

Advertisement
Advertisement