ഇന്ത്യയെ പ്രശംസിച്ച് യു.എസ്

Sunday 19 May 2024 7:40 AM IST

വാഷിംഗ്ടൺ: ഇന്ത്യൻ ജനത പൊതു തിരഞ്ഞെടുപ്പിൽ വോട്ടവകാശം വിനിയോഗിക്കുന്നതിനെ പ്രശംസിച്ച് യു.എസ്. ഇന്ത്യയെ പോലെ ഇത്രയും ഊർജ്ജസ്വലമായ ജനാധിപത്യമുള്ള ഒരു രാജ്യം ലോകത്തില്ല. ഭാവി സർക്കാരിനെ തിരഞ്ഞെടുക്കാൻ ഇന്ത്യൻ ജനത വോട്ടവകാശം വിനിയോഗിക്കുന്നതിനെ തങ്ങൾ അഭിനന്ദിക്കുന്നെന്നും എല്ലാവിധ ആശംസകളും നേരുന്നതായും വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തോട് തങ്ങൾ സന്തുഷ്ടരാണ്. കഴിഞ്ഞ മൂന്ന് വർഷങ്ങൾ മാത്രം പരിശോധിച്ചാൽ ഇന്ത്യ - യു.എസ് ബന്ധം അസാധാരണമായി അടുത്തെന്ന് കാണാം. തങ്ങളുടെ ബന്ധം കൂടുതൽ വികസിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
Advertisement