വിലക്കയറ്റം ബെല്ലടിച്ച് സ്കൂൾ വിപണി

Monday 20 May 2024 12:15 AM IST

കോട്ടയം : സ്‌കൂൾ തുറക്കാൻ ഇനി രണ്ടാഴ്ച മാത്രം ശേഷിക്കുമ്പോൾ വിലക്കയറ്റത്തിന്റെ മണികിലുക്കമാണ് വിപണിയിൽ. പുത്തൻ ട്രെൻഡുകളുമായി കുട്ടികളെ ആകർഷിക്കാനുള്ളതൊക്കെ എത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 20% വരെയാണ് വിലകൂടിയത്. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റമാണ് വിപണിയിൽ വിലകൂടാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. ബ്രാൻഡ് അനുസരിച്ച് ബാഗിന് 500- 2,500 രൂപയാണ്. കുറഞ്ഞ ബാഗുകൾ 350 രൂപ മുതൽ ലഭ്യമാണ്. ആനിമേഷൻ ചിത്രമുള്ള ത്രീഡി ബാഗുകൾക്ക് 850 രൂപയ്ക്ക് മുകളിലാണ് വില.

ബാഗ്, കുട, വാട്ടർ ബോട്ടിൽ, ചെരിപ്പ്, ഷൂസ്, ബോക്സ്, നോട്ട്ബുക്ക്, പേന, പെൻസിൽ, നെയിം സ്ലിപ്പ് എന്നിങ്ങനെ നീളുന്നു വിപണിയിലെ 'താരനിര'. ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് വില കൂടുതലാണെങ്കിലും ഗുണമേന്മയും സൗജന്യങ്ങളും ഗ്യാരന്റിയുമെല്ലാം ഉപഭോക്താക്കളെ ആകർഷിക്കുന്നു.


വിലയിങ്ങനെ
ലഞ്ച് ബോക്സ് : 300 - 500
സ്റ്റീൽ വാട്ടർ ബോട്ടിലുകൾ : 300 - 600
 പെൻസിൽ ബോക്സ് : 30 - 150

 ഇൻസ്ട്രുമെന്റ് ബോക്സ് : 75 - 250

 നെയിം സ്ലിപ്പുകൾ : 7

 നോട്ട്ബുക്ക് : 20 - 180
 ബ്രൗൺ പേപ്പർ റോൾ : 50 - 100

'' സാധരണക്കാരനെക്കൊണ്ട് താങ്ങാൻ കഴിയാത്ത വിലക്കയറ്റമാണ്. ഇനി യൂണിഫോമും പുസ്തകവും എല്ലാം കൂടിയാകുമ്പോൾ നടുവൊടിയും'' കെ.കെ.ഉണ്ണികൃഷ്ണൻ, രക്ഷിതാവ്

Advertisement
Advertisement