പ്രതിഭാസംഗമം

Monday 20 May 2024 1:16 AM IST

കിളിമാനൂർ: ജയദേവൻ മാസ്റ്റർ സൊസൈറ്റിയുടെ നേതൃത്വത്തിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എസ്,എസ്.എൽ.സി, ഹയർ സെക്കൻഡറി വിജയികളെ അനുമോദിക്കുന്നു. ഈ മാസം അവസാന വാരം നഗരൂർ ക്രിസ്റ്റൻ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പ്രതിഭാസംഗമത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. പൊതുവിദ്യാലങ്ങളിൽ പഠിച്ചവരാണ് അപേക്ഷിക്കേണ്ടത്. ഉന്നത വിജയം നേടിയവരിൽ പഠനസഹായം ആവശ്യമുള്ളവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447427966, 9447585338.

Advertisement
Advertisement