മിനിസ്റ്റേഡിയം നവീകരണം

Monday 20 May 2024 12:38 AM IST

കൊടുങ്ങൂർ : വാഴൂർ ഗ്രാമപഞ്ചായത്ത് വക ചാമംപതാലിലെ മിനി സ്റ്റേഡിയത്തിന്റെ നവീകരണപ്രവർത്തനം തുടങ്ങി. പഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി പ്രകാരം 8 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയത്. അസൗകര്യങ്ങൾ മൂലം സ്റ്റേഡിയം വേണ്ട രീതിയിൽ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് നവീകരിക്കുന്നത്.സ്റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നുനിൽക്കുന്ന പാറകൾ നീക്കം ചെയ്ത് കുഴിയായി കിടക്കുന്ന പ്രദേശങ്ങളിൽ മണ്ണിട്ട് പ്രതലം നിരപ്പാക്കും. നാശം സംഭവിച്ച കമ്പി വലകൾ പുന:സ്ഥാപിക്കും. സ്റ്റേഡിയത്തിന് സമീപം ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി പറഞ്ഞു.

Advertisement
Advertisement