പ്രതിഭാ സംഗമം

Monday 20 May 2024 1:59 AM IST

കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ ഡി.വൈ.എഫ്.ഐ മുക്കുകട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രദേശത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ് പരീക്ഷാ വിജയികളെ അനുമോദിച്ചു. ദേശാഭിമാനി ഗ്രന്ഥശാലാ ഹാളിൽ നടന്ന പ്രതിഭാ സംഗമം നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. വാർഡ്‌ മെമ്പർ എ.ഷജീന അദ്ധ്യക്ഷയായി. യൂണിറ്റ് സെക്രട്ടറി എസ്.ഷാഹിദ് സ്വാഗതം പറഞ്ഞു. പഞ്ചായത്തംഗം എ.എച്ച്.സവാദ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.ഷാജഹാൻ,ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് നബീൽ നസീർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement