അവനവഞ്ചേരിയിൽ വീണ്ടും പന്നികളുടെ ശല്യം

Monday 20 May 2024 4:22 AM IST

ആറ്റിങ്ങൽ: ഒരിടവേളയ്ക്ക് ശേഷം അവനവഞ്ചേരി പ്രദേശത്ത് കാട്ടുപന്നികൾ കൂട്ടത്തോടെ ഇറങ്ങിത്തുടങ്ങിയത് നാട്ടുകാരിൽ ഭീതിപരത്തുന്നു.പരവൂർക്കോണം എൽ.പി.എസിന് മുന്നിൽ കഴിഞ്ഞ ദിവസം രാത്രി 8 ഓടെയാണ് പന്നിക്കൂട്ടത്തെ നാട്ടുകാർ കണ്ടത്. വീടുകളിലെ മുന്നിലെ ഗേറ്റിലെത്തി പന്നികൾ അകത്തുകയറാൻ ശ്രമം നടത്തുന്നതായി നാട്ടുകാർ പറയുന്നു. നാലുമാസങ്ങൾക്ക് മുൻപ് കുഞ്ഞുങ്ങളായിരിക്കുമ്പോൾ ഈ കൂട്ടത്തെ നാട്ടുകാർ കണ്ടിരുന്നതായി പറയുന്നു. നേരത്തെ ഈ മേഖലയിൽ പന്നികൾ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.

Advertisement
Advertisement