ഇറാൻ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ടു

Sunday 19 May 2024 7:41 PM IST

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട് . ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെ അസർബൈജാൻ അതിർത്തിയിലെ ജോൽഫ നഗരത്തിലാണ് സംഭവം. ധനമന്ത്രി അമീർ അബ്ദുള്ളാഹിയാനും ഹെലികോപ്ടറിൽ പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നതായാണ് വിവരം. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്ടർ തിരിച്ചിറക്കിയെന്നും ഇറാൻ ടെലിവിഷൻ റിപ്പോർട്ട് ചെയ്യുന്നു.

രക്ഷാപ്രവർത്തകർ സ്ഥലത്ത് എത്താൻ ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥ കാരണം ദൗത്യം പരാജയപ്പെട്ടതായും വാർത്താഏജൻസികൾ അറിയിച്ചു. പ്രദേശത്ത് കാറ്റിനൊപ്പം കനത്തമഴയും ഉണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവിനൊപ്പം കിഴക്കൻ അസർബൈജാനിൽ ക്വിസ് - ഖലാസി അണക്കെട്ട് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു ഇബ്രാഹിം റെയ്‌സി. ഇരുരാജ്യങ്ങളും ചേർന്ന് അരാസ് നദിയിൽ നിർമ്മിച്ച മൂന്നാമത്തെ അണക്കെട്ടാണ് ഇത്. അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല,​

Advertisement
Advertisement