സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന

Monday 20 May 2024 12:00 AM IST

പൊൻകുന്നം : സ്‌കൂൾ വാഹനങ്ങളുടെയും,​ വിദ്യാർത്ഥികളുമായി സർവീസ് നടത്തുന്ന മറ്റ് വാഹനങ്ങളുടെയും ഫിറ്റ്‌നസ് പരിശോധന 22, 25, 29 തീയതികളിൽ നടത്തുമെന്ന് കാഞ്ഞിരപ്പള്ളി ജോ.ആർ.ടി.ഒ അറിയിച്ചു. ചെറുവള്ളി, ചിറക്കടവ്, മണിമല, ഇളങ്ങുളം, എലിക്കുളം വില്ലേജുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങൾക്കാണ് 22 ന് പരിശോധന. ഇടക്കുന്നം, കൂവപ്പള്ളി, കാഞ്ഞിരപ്പള്ളി, എരുമേലി സൗത്ത് വില്ലേജുകളിലേത് 25 നാണ്. എരുമേലി നോർത്ത്, മുണ്ടക്കയം, കോരുത്തോട്, കൂട്ടിക്കൽ വില്ലേജുകളിലേത് 29 ന്. രാവിലെ 9.30 ന് പൊൻകുന്നത്തെ സി.എഫ്.പരിശോധനകേന്ദ്രത്തിലാണ് എത്തേണ്ടത്.

Advertisement
Advertisement