വേനൽമഴക്കുറവിന് പരിഹാരമാകുന്നു

Monday 20 May 2024 12:03 AM IST

കോട്ടയം : രണ്ട് ദിവസം തുടർച്ചായായുള്ള പെയ്ത്ത് ജില്ലയുടെ വേനൽമഴക്കുറവിന് പരിഹാരമാകുന്നു. ഒരാഴ്ച മുൻപ് വേനൽ 17 ശതമാനം കുറവുണ്ടായിരുന്നെങ്കിൽ ഇന്നലെയായപ്പോഴേയ്ക്കും അത് ഒരു ശതമാനമായി. ഇന്നലെ വരെ വേനൽ മഴയിൽ 322.2 മില്ലീ മീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ 319 മില്ലീമീറ്റർ പെയ്തു. ഇന്നലെ രാവിലെ 8.30 ന് അവസാനിച്ച 24 മണിക്കൂറിൽ ഈരാറ്റുപേട്ടയിലാണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്,125 മില്ലീമീറ്റർ. മുണ്ടക്കയത്ത് 120 മില്ലീമീറ്ററും,​ തീക്കോയിയിൽ 115 മില്ലീമീറ്ററും മഴ പെയ്തു. ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും പകൽ ശക്തമായ മഴ പെയ്തില്ല. ഇന്നും ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisement
Advertisement