മതസൗഹാർദ്ദ പെരുമയുമായി

Monday 20 May 2024 12:14 AM IST

പീരുമേട്: പെരുവന്താനത്തിന്റെ മതസൗഹാർദ്ദം നാടിന് മാതൃകയാവുകയാണ്. പെരുവന്താനം സെന്റ് ജോസഫ് പള്ളിയിൽ കഴിഞ്ഞ അഞ്ച് വർഷമായി സേവനം അനുഷ്ഠിച്ചിരുന്ന ഫാ. തോമസ് നെല്ലൂർ കാലായിൽപറമ്പിലിൽ സ്ഥലം മാറിപ്പോകുന്നത് അറിയിക്കാനായി പെരുവന്താനം ജുമാ മസ്ജിദിൽ എത്തി. ജമാഅത്ത് ഭാരവാഹികളുടെയും ചീഫ് ഇമാം സബീർ മൗലവിയുടെയും നേതൃത്വത്തിൽ സ്വീകരിച്ചു. എല്ലാ ക്രിസ്തുമസ് ദിനത്തിലും ജമാഅത്ത് ഭാരവാഹികൾ ആശംസകളുമായി പെരുവന്താനം സെന്റ് ജോസഫ് പള്ളിയിൽ എത്താറുണ്ട്. ഈദ് ദിനങ്ങളിൽ സെന്റ് ജോസഫ് പള്ളി വികാരിയും കമ്മറ്റി അംഗങ്ങളും പെരുവന്താനം ജുമാമസ്ജിദിൽ എത്തി ആശംസകൾ നേരാറുണ്ട്. പെരുവന്താനം ശ്രീധർമ്മശാസ്ത്ര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് എത്തുന്ന ഭക്തജനങ്ങൾക്ക് കുടിവെള്ളം നൽകുന്നത് എല്ലാ മതവിഭാഗത്തിലുള്ള ആളുകളും ചേർന്നാണ്.

Advertisement
Advertisement