മോദിയുടെ സീറ്റ് 270 കടന്നു,​ രാഹുൽ ഗാന്ധിക്ക് 40 സീറ്റ് പോലും കിട്ടില്ല,​ ബി ജെ പി വീണ്ടും അധികാരത്തിൽ വരുമെന്ന് അമിത് ഷാ

Sunday 19 May 2024 8:34 PM IST

ഭുവനേശ്വർ : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ ബി.ജെ.പി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പിന്റ ആദ്യ നാലുഘട്ടങ്ങളിൽ തന്നെ നരേന്ദ്രമോദി 270 സീറ്റ് നേടിക്കഴിഞ്ഞെന്നും ബി.ജെ.പി 400ലേക്കുള്ള കുതിപ്പിലാണെന്നും അമിത് ഷാ പറഞ്ഞു. രാഹുൽ ഗാന്ധിക്ക് 40 സീറ്റുപോലും കിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒഡിഷയിലെ റൂർക്കേലയിൽ നടന്ന ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ലാലുപ്രസാദ് യാദവിന് നാല് സീറ്റ് പോലും കിട്ടില്ലെന്നും അമിത് ഷാ പരിഹസിച്ചു. വോട്ടെടുപ്പ് കഴിഞ്ഞ 380ൽ 270 സീറ്റുകൾ നേടി പ്രധാനമന്ത്രി മോദി കേവല ഭൂരിപക്ഷം നേടിയെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും.400 എന്ന ലക്ഷ്യം കൈവരിക്കാൻ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്. ഒഡിഷയും ഇക്കുറി ബി.ജെ.പി നേടും. ഇരട്ടമാറ്റത്തിന് തയ്യാറെടുത്തു കഴിഞ്ഞ ഒഡിഷ ഇത്തവണ കാവിക്കൊടിയേന്തും. അങ്ങനെ ഒഡിഷയിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ആദ്യ സർക്കാർ രൂപീകരിക്കുമെന്നും അമിത് ഷാ പറ‌ഞ്ഞു.

അതേസമയം പാ​കി​സ്താ​ൻ​ ​ഇ​ന്ത്യ​ക്കെ​തി​രെ​ ​അ​ണു​ബോം​ബ് ​പ്ര​യോ​ഗി​ക്കു​മെ​ന്നു​ള്ള​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​മ​ണി​ശ​ങ്ക​ർ​ ​അ​യ്യ​റി​ന്റെ​ ​പ്ര​സ്താ​വ​ന​യ്ക്കും ​അ​മി​ത് ​ഷാ മറുപടി നൽകി.​ ​ഇ​ത് ​മോ​ദി​ ​സ​ർ​ക്കാ​രാ​ണെ​ന്നും​ ​അ​ണു​ബോം​ബി​നെ​ ​പേ​ടി​ക്കു​ന്ന​വ​ര​ല്ലെ​ന്നും​ ​ഷാ​ ​പ​റ​ഞ്ഞു.​ ​പാ​ക് ​അ​ധീ​ന​ ​കാ​ശ്മീ​ർ​ ​(​പി.​ഒ.​കെ​)​ ​ഇ​ന്ത്യ​യു​ടെ​ ​ഭാ​ഗ​മാ​ണ്.​ ​പി.​ഒ.​കെ​യെ​ ​തി​രി​ച്ചെ​ടു​ക്കു​മെ​ന്നും​ ​അ​മി​ത് ​ഷാ​ ​പ​റ​ഞ്ഞു.​ ​ശ​നി​യാ​ഴ്ച​ ​ഝാ​ൻ​സി​യി​ൽ​ ​ന​ട​ന്ന​ ​തി​ര​ഞ്ഞെ​ടു​പ്പ് ​റാ​ലി​യി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​ഷാ.

ന​രേ​ന്ദ്ര​മോ​ദി​ ​മൂ​ന്നാ​മ​തും​ ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി​ ​സ്ഥാ​ന​മേ​റ്റ് ​ആ​റ് ​മാ​സ​ത്തി​നു​ള്ളി​ൽ​ ​പാ​ക് ​അ​ധീ​ന​ ​ക​ശ്മീ​ർ​ ​തി​രി​ച്ചു​കൊ​ണ്ടു​വ​രു​മെ​ന്ന് ​യു.​പി​ ​മു​ഖ്യ​മ​ന്ത്രി​ ​യോ​ഗി​ ​ആ​ദി​ത്യ​നാ​ഥും​ ​പ​റ​ഞ്ഞി​രു​ന്നു.​ ​പാ​കി​സ്താ​ൻ​ ​പി.​ഒ.​കെ​യെ​ ​സം​ര​ക്ഷി​ക്കാ​ൻ​ ​ബു​ദ്ധി​മു​ട്ടാ​ണെ​ന്നും​ ​ആ​ദി​ത്യ​നാ​ഥ് ​വ്യ​ക്ത​മാ​ക്കി.