അശാസ്ത്രീയ മത്സ്യബന്ധനം; ബോട്ട് കസ്റ്റഡിയിലെടുത്തു

Monday 20 May 2024 1:29 AM IST

ബേപ്പൂർ : അശാസ്ത്രീയമായി, കൃത്രിമ വെളിച്ചം ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയതിനെ തുടർന്ന് ബേപ്പൂർ മറൈൻ എൻഫോഴ്സ്മെൻ്റ് ബോട്ട് കസ്റ്റഡിയിലെടുത്തു. ബേപ്പൂർ പാറക്കലത്ത് അഷറഫിൻ്റെ ഉടമസ്ഥതയിലുള്ള ഗ്രാൻ്റ് എന്ന ബോട്ടാണ് കസ്റ്റഡിയിലെടുത്തത്. ബോട്ടിൽ നിന്നും കൃത്രിമ വെളിച്ചത്തിനായുള്ള ലൈറ്റുകളും ജനറേറ്ററുകളും പിടിച്ചെടുത്തു . ബോട്ടുടമക്കെതിരെ കേരള മറൈൻ ഫിഷിംഗ് റഗുലേറ്റിംഗ് ഏക്റ്റ് പ്രകാരം നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് അസി: ഡയക്ടർ വി. സുനീർ അറിയിച്ചു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ആതിര പി കെ , രാജൻ, അരുൺ,രജേഷ് വിഘ്നേശ് എന്നിവർ ചേർന്ന് ഹാർബറിൽ നടത്തിയ പരിശോധനയിലാണ് ബോട്ടിൽ നിന്ന് അശാസ്ത്രീയ മത്സ്യബന്ധന ഉപകരണങ്ങൾ കണ്ടെത്തിയത്. തലമുറകൾക്ക് കൈമാറേണ്ട മത്സ്യസമ്പത്ത് നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ സതീശൻ പി.വി അറിയിച്ചു.

Advertisement
Advertisement