അശ്വിൻ ബാബുവിന്റെ  ശിവം ഭജേ ഫസ്റ്റ് ലുക്ക്  

Monday 20 May 2024 2:16 AM IST




ഹിഡിംഭ , രാജു ഗാരി ഗാധി തുടങ്ങിയ ഹിറ്റ്ചിത്രങ്ങൾക്ക് ശേഷം അശ്വിൻ ബാബു നായകനായ പാൻ ഇന്ത്യൻ ചിത്രം ശിവം ഭജേ'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ക്രുദ്ധമായ പെരുമാറ്റത്തിൽ അശ്വിൻ ബാബു, ഒരു ഗുണ്ടയെ ഉയർത്തിപ്പിടിക്കുന്ന തരത്തിലാണ് ഫസ്റ്റ് ലുക്ക് . ഗംഗ എന്റർടെയ്ൻമെന്റ് ബാനറിൽ മഹേശ്വർ റെഡ്ഡി നിർമ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും അപ്സർ നിർവഹിക്കുന്നു .
ദിഗംഗന സൂര്യവംശിയാണ് നായിക. ബോളിവുഡ് താരം അർബാസ് ഖാൻ, ഹൈപ്പർ ആദി, സായ് ധീന, മുരളി ശർമ്മ, തുളസി, ദേവി പ്രസാദ്, അയ്യപ്പ ശർമ, ഷകലക ശങ്കർ, കാശി വിശ്വനാഥ്, ഇനയ സുൽത്താന തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം: ദാശരധി ശിവേന്ദ്ര , എഡിറ്റർ: ഛോട്ടാ കെ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈനർ: സാഹി സുരേഷ് , സംഗീത സംവിധായകൻ: വികാസ് ബാദിസ, ഫൈറ്റ് മാസ്റ്റർ: പൃഥ്വി. ജൂണിൽ റിലീസ് ചെയ്യും . പി.ആർ.ഒ: പി.ശിവപ്രസാദ് .

Advertisement
Advertisement