പവൻ കല്യാൺ ഹരിഹര വീര മല്ലു ടീസർ

Monday 20 May 2024 2:17 AM IST




പവൻ കല്യാൺ നായകനാവുന്ന ആക്ഷൻ ചിത്രം ഹരിഹര വീര മല്ലു ടീസർ റിലീസ് ചെയ്തു. "ദരിദ്രർ ചൂഷണം ചെയ്യപ്പെടുകയും സമ്പന്നർ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്ന നാട്ടിൽ നീതിക്ക് വേണ്ടി യുദ്ധം നടത്തുന്ന ഏക പോരാളി" എന്ന് പവൻ കല്യാണിന്റെ കഥാപാത്രത്തെ ടീസറിൽ വിശേഷിപ്പിക്കുന്നു. ദരിദ്രരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും നായകനായി പവൻ കല്യാൺ എത്തുന്ന ചിത്രത്തിൽ മുഗൾ ചക്രവർത്തിയായി എത്തുന്നത് ബോളിവു താരം ബോബി ഡിയോളാണ്. കൃഷ് ജഗർലമുടി സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് ഭാ​ഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ എം രത്‌നമാണ് നിർമ്മിക്കുന്നത്. ഓസ്കാർ അവാർഡ് ജേതാവായ സംഗീതസംവിധായകൻ എം എം കീരവാണി സം​ഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജ്ഞാനശേഖർ വിഎസും മനോജ് പരമഹംസയുമാണ് . നിധി അഗർവാൾ, എം. നിസാർ, സുനിൽ, രഘു ബാബു, സുബ്ബരാജു, നോറ ഫത്തേഹി തുടങ്ങിയവർ സുപ്രധാന വേഷങ്ങങ്ങളിലെത്തുന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു.

പ്രൊഡക്ഷൻ ഡിസൈനർ: തോട്ടാധരണി, കോറിയോഗ്രഫി : ബൃന്ദ, ഗണേഷ്, ആക്ഷൻ: ഷാം കൗശൽ, ടോഡോർ ലസാരോ ജൂജി, രാം-ലക്ഷ്മൺ, ദിലീപ് സുബ്ബരായൻ, വിജയ് മാസ്റ്റർ, പി.ആർ. ഒ: ശബരി.

Advertisement
Advertisement