പിറന്നാൾ ആഘോഷമാക്കി റായ് ലക്ഷ്‌മി

Monday 20 May 2024 2:19 AM IST

35-ാം പിറന്നാൾ ആഘോഷമാക്കി തെന്നിന്ത്യൻ താരം റായ് ലക്ഷ്‌മി. ലുക്കിൽ ആളാകെ മാറി പ്പോയെന്ന് ആരാധകർ. പിറന്നാൾ ആഘോഷ ചിത്രങ്ങൾ റായ്‌ ലക്ഷ്‌മി സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചു. അടുത്തിടെ രൂപത്തിൽ മാറ്റം വരുത്തി താരം ആരാധകരെ ഞെട്ടിച്ചിരുന്നു. ന്യൂമറോളജി പ്രകാരം ലക്ഷ്‌മി റായ് എന്ന പേര് മാറ്റി റായ്‌ ലക്ഷ്മി എന്നാക്കുകയും ചെയ്തു. പേരിൽ മാത്രമല്ല, ശരീരഭാരം കുറിച്ചും ശ്രദ്ധ നേടി. മെക്കോവർ ചിത്രങ്ങൾ കണ്ടപ്പോൾ മുഖം തന്നെ മാറിപ്പോയെന്നും നടി പ്ളാസ്റ്റിക് സർജറി ചെയ്തോ എന്നുമൊക്കെ ആരാധകർ സംശയിച്ചു. നിരവധി മലയാള സിനിമകളിലും അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ച് തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് റായ്ല‌ക്ഷ്‌മി. മോഹൻലാൽ ചിത്രം റോക്ക് ആൻഡ് റോളിലൂടെയാണ് റായ് ലക്ഷ്‌മി മലയാളത്തിലേക്ക് എത്തുന്നത്. മമ്മൂട്ടി, മോഹൻലാൽ, ദിലീപ് എന്നിവരുടെ ചിത്രങ്ങളിൽ റായ് ലക്ഷ്‌മി നായികയായി വേഷമിട്ടു. അണ്ണൻതമ്പി, പരുന്ത്, ടു ഹരിഹർ നഗർ, ചട്ടമ്പിനാട്, ഇവിടം സ്വർഗമാണ്, ക്രിസ്ത്യൻ ബ്രദേഴ്സ്, അറബിയും ഒട്ടകവും പി.മാധവൻ നായരും തുടങ്ങിയ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു. 2018ൽ റിലീസ് ചെയ്ത ഒരു കുട്ടനാടൻ ബ്ളോഗ് ആണ് റായ്‌ലക്ഷ്‌മിയുടെ ഏറ്റവും ഒടുവിലത്തെ മലയാള ചിത്രം. ഇതിനുശേഷം താരം തെലുങ്ക്, തമിഴ്, ഹിന്ദി, കന്നട ചിത്രങ്ങളിൽ സജീവമാണ്. ടി.എസ്. സുരേഷ്‌ബാബു സംവിധാനം ചെയ്യുന്ന ഡി എൻ എ ആണ് റായ് ലക്ഷ്‌മിയുടെ പുതിയ മലയാള ചിത്രം.

Advertisement
Advertisement