ഏകാംഗ ശുചിത്വ സന്ദേശ യാത്രയ്ക്ക് സ്വീകരണം നൽകി

Monday 20 May 2024 12:17 AM IST
ആർ. പദ്മജൻ നടത്തുന്ന ഏകാംഗ ശുചിത്വ സന്ദേശ യാത്രയ്ക്ക് പയ്യന്നൂർ നഗരസഭയിൽ നൽകിയ സ്വീകരണം

പയ്യന്നൂർ: പരിസ്ഥിതി സംരക്ഷണത്തിനും, പ്ലാസ്റ്റിക് മലിനീകരണത്തിനുമെതിരെ, സാമൂഹിക പ്രവർത്തകനായ കൊല്ലത്തെ ആർ. പദ്മജൻ നടത്തുന്ന ഏകാംഗ ശുചിത്വ സന്ദേശ യാത്രയ്ക്ക് നഗരസഭയിൽ സ്വീകരണം നൽകി. കൊല്ലം ജില്ല ശുചിത്വമിഷൻ, പദ്മശ്രീ അലി മണിക്ഫാൻ ഇന്റർനാഷണൽ ഫോർ ഓഷ്യനോഗ്രഫി, കൊട്ടിയം റോട്ടറി ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ കാസർകോട് മുതൽ തിരുവനന്തപുരം വരെയാണ് യാത്ര നടത്തുന്നത്. നഗരസഭ ചെയർപേഴ്സൺ കെ.വി ലളിത, പദ്മജനെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. വിശ്വനാഥൻ, കൗൺസിലർ ബി. കൃഷ്ണൻ, നഗരസഭ സെക്രട്ടറി എം.കെ. ഗിരീഷ്, ക്ലീൻസിറ്റി മാനേജർ എ.വി മധുസുദനൻ, ഹെൽത്ത് ഇൻസ്പെക്ടർ പി. ഷിബു, നവകേരളം റിസോഴ്സ് പേഴ്സൺ പി. അരുൾ, നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.

Advertisement
Advertisement