സൂര്യ - ദുൽഖർ ഒന്നിക്കില്ല

Monday 20 May 2024 2:20 AM IST

ദേശീയ അവാർഡ് കരസ്ഥമാക്കിയ ബ്ളോക് ബസ്‌റ്റർ ചിത്രം സുരറൈപോട്രിന്റെ സംവിധായിക സുധ കൊങ്കര സൂര്യയെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ചിത്രം അനിശ്ചിതത്വത്തിൽ. മധുരയിൽ ചിത്രീകരണം ആരംഭിക്കാൻ തീയതി വരെ തീരുമാനിച്ചിരുന്നതാണ്. സൂര്യ 41 എന്നു താത്‌കാലികമായി പേരിട്ട ചിത്രം ഉപേക്ഷിച്ചെന്നാണ് വിവരം. ദുൽഖർ സൽമാൻ, നസ്രിയ, വിജയ് വർമ്മ തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങൾ. സുരറൈപോട്രിനു ശേഷം സൂര്യയും സുധ കൊങ്കരയും ഒരുമിക്കുന്നതിനാൽ ഏറെ ശ്രദ്ധനേടിയിരുന്നു. ദുൽഖറും സൂര്യയും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയായിരുന്നു. 2ഡി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സൂര്യ, ജ്യോതിക, രാജ്‌ശേഖർ, കർപൂര സുന്ദരപാണ്ഡ്യൻ എന്നിവർ ചേർന്നായിരുന്നു നിർമ്മാണം. സംഗീത സംവിധായകൻ ജി.വി. പ്രകാശിന്റെ നൂറാമത്തെ സിനിമ എന്ന വലിയ പ്രത്യേകതയുമുണ്ടായിരുന്നു. സൂര്യ - സുധ കൊങ്കര ജി.വി. പ്രകാശ് കൂട്ടുകെട്ടിൽ ഒരു സിനിമ എത്തുന്നത് ആരാധകരിൽ വൻ പ്രതീക്ഷ നൽകുകയും ചെയ്തിരുന്നു. എന്തായാലും ചിത്രം ഏതാണ്ട് പൂർണമായും ഉപേക്ഷിച്ച മട്ടാണ്. അതേസമയം വിക്രം, ശിവകാർത്തികേയൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് സുധ കൊങ്കര.

Advertisement
Advertisement