വേങ്ങാട് സാന്ത്വനം ലോഗോ പ്രകാശനം

Monday 20 May 2024 12:12 AM IST
വേങ്ങാട് സാന്ത്വനം ട്രസ്റ്റിന്റെ ലോഗോ മന്ത്രി എ.കെ ശശീന്ദ്രൻ പ്രകാശനം ചെയ്യുന്നു

കണ്ണൂർ: ഇരുപതാം വാർഷികം ആഘോഷിക്കുന്ന വേങ്ങാട് സാന്ത്വനം എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ ലോഗോ മന്ത്രി എ.കെ ശശീന്ദ്രൻ പ്രകാശനം ചെയ്തു. സാന്ത്വനം ചെയർമാൻ പ്രദീപൻ തൈക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. ഗാന്ധി യുവമണ്ഡലം സെക്രട്ടറി റഫീഖ് പാണപ്പുഴ, ഫോക്‌ലോർ അക്കാഡമി പുരസ്‌കാര ജേതാവ് കോട്ടൂർ പ്രകാശൻ ഗുരുക്കൾ,
എൻ.സി.പി (എസ്) ജില്ലാ പ്രസിഡന്റ് കെ. സുരേശൻ, കെ.കെ രജിത്ത്, എൻ.എസ്.എസ് മുൻ ഓഫീസ് ചുമതലയുള്ള സെക്രട്ടറി കെ.ആർ രാജൻ തുടങ്ങിയവർ സംസാരിച്ചു. ചിത്രകാരൻ വർഗീസ് കളത്തിലാണ് ലോഗോ രൂപകല്പന ചെയ്തത്. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം നെഹ്രു യുവ കേന്ദ്രയുടെയും മികച്ച സന്നദ്ധ സംഘടനയ്ക്കുള്ള പുരസ്‌കാരം നേടിയ സംഘടനയാണ് വേങ്ങാട് സാന്ത്വനം. ജീവകാരുണ്യ, ആരോഗ്യ, കല, കായിക മേഖലകളിൽ സജീവമായി പ്രവർത്തിച്ചുവരികയാണ് സാന്ത്വനം.

Advertisement
Advertisement