ഇന്ന് അഞ്ചാംഘട്ടം : 49 മണ്ഡലങ്ങൾ ബൂത്തിൽ

Monday 20 May 2024 12:00 AM IST

ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ദിനമായ ഇന്ന് ആറു സംസ്ഥാനങ്ങളിലെയും, രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലെയും 49 മണ്ഡലങ്ങൾ പോളിംഗ് ബൂത്തിലെത്തും. ഏഴു ഘട്ട വോട്ടെടുപ്പിൽ ഏറ്റവും കുറവ് മണ്ഡലങ്ങൾ അഞ്ചാംഘട്ടത്തിലാണ്. ബീഹാർ(5)​, ജാർഖണ്ഡ്(3)​, മഹാരാഷ്ട്ര(13)​, ഒഡിഷ(5)​, ഉത്തർപ്രദേശ്(14)​, പശ്ചിമബംഗാൾ(7)​ എന്നിവയും,​ കേന്ദ്രഭരണപ്രദേശങ്ങളായ ജമ്മുകാശ്‌മീരിലെ ബാരാമുള്ള,​ ലഡാക്കിലെ ലഡാക്ക് മണ്ഡലവുമാണിത് 695 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 94,732 പോളിംഗ് സ്റ്റേഷനുകൾ . 8.95 കോടി വോട്ടർമാർ.
അതേസമയം, തിരഞ്ഞെടുപ്പിന് മുന്നോടിയായി ജമ്മു കശ്മീരിലെ കുപ്‌വാര, ബാരാമുള്ള ജില്ലകളിൽ ശനിയാഴ്ച അധികൃതർ നിരോധനാജ്ഞ ഏർപ്പെടുത്തി. ബാരാമുള്ള, കുപ്‌വാര ജില്ലകളിലെ ജില്ലാ മജിസ്‌ട്രേറ്റുകളാണ് ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ 72 മണിക്കൂർ വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

Advertisement
Advertisement