യു.പിയിൽ ബി.ജെ.പിക്ക് 8, തവണ വോട്ട് ചെയ്ത് യുവാവ്

Monday 20 May 2024 12:00 AM IST

ലക്‌നൗ: ഉത്തർപ്രദേശിലെ വിവിധ പോളിംഗ് ബൂത്തുകളിൽ ബി.ജെ.പിക്ക് വേണ്ടി നിരവധി തവണ വോട്ട് ചെയ്ത് യുവാവ്. സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോ വൈറലായി. ഗുരുതര വീഴ്ചയാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടായതെന്നും സംഭവത്തിൽ കടുത്ത നടപടി എടുക്കണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ഉത്തർപ്രദേശിൽ ബി.ജെ.പി വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന് ഇന്ത്യസഖ്യം ആരോപിക്കുന്നതിനിടയിലാണ് വീഡിയോ പുറത്തുവന്നത്. വോട്ട് ചെയ്‌തയാൾക്ക് പ്രായപൂർത്തിയായതാണോ എന്ന സംശയവും ചിലർ ഉന്നയിക്കുന്നുണ്ട്. യു.പിയിലെ ഫറൂഖാബാദ് മണ്ഡലത്തിലെ ഒരു ബൂത്തിലാണ് സംഭവമെന്നാണ് കരുതുന്നത്. മുകേഷ് രജ്പുത് എന്ന ബി.ജെ.പി സ്ഥാനാർത്ഥിക്കാണ് ഇയാൾ കള്ളവോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. വീഡിയോ പ്രചരിച്ചിട്ടുപോലും നടപടിയെടുക്കാത്ത തിരഞ്ഞെടുപ്പ് കമ്മിഷൻ ഉറങ്ങുകയാണോ എന്നാണ് പ്രതിപക്ഷ നേതാക്കളുടെ ചോദ്യം. അതേസമയം, ഉത്തർപ്രദേശിലെ മണ്ഡലങ്ങളിൽ നിരവധി ചട്ടലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി നേതാക്കൾ ആരോപിക്കുന്നു.

തെ​റ്റൊ​ന്നും​ ​ചെ​യ്തി​ല്ലെ​ന്ന്
സേ​വേ​റി​യോ​സ് ​കു​ര്യാ​ക്കോ​സ്

പ​ത്ത​നം​തി​ട്ട​:​ ​സ​സ്പെ​ൻ​ഷ​ൻ​ ​ന​ട​പ​ടി​ ​കോ​ട​തി​ ​സ്റ്റേ​ ​ചെ​യ്ത​തി​ന് ​പി​ന്നാ​ലെ​ ​ക്നാ​നാ​യ​ ​സ​ഭ​യു​ടെ​ ​റാ​ന്നി​ ​വ​ലി​യ​ ​പ​ള്ളി​യി​ലെ​ത്തി​യ​ ​കു​ര്യാ​ക്കോ​സ് ​മാ​ർ​ ​സേ​വേ​റി​യോ​സ് ​മെ​ത്രാ​പ്പൊ​ലീ​ത്ത​ ​വി​ശ്വാ​സി​ക​ളോ​ട് ​സം​സാ​രി​ച്ചു.​ ​താ​ൻ​ ​തെ​റ്റൊ​ന്നും​ ​ചെ​യ്തി​ട്ടി​ല്ലെ​ന്നും​ ​അ​ച്ച​ട​ക്ക​ ​ന​ട​പ​ടി​ ​വേ​ദ​നി​പ്പി​ച്ചെ​ന്നും​ ​വി​തു​മ്പി​ക്കൊ​ണ്ട് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.
അ​ന്ത്യോ​ക്യാ​ ​പാ​ത്രി​യ​ർ​ക്കീ​സ് ​ബാ​വ​യു​ടെ​ ​ഉ​ത്ത​ര​വു​ക​ൾ​ക്ക് ​വി​രു​ദ്ധ​മാ​യി​ ​പ്ര​വ​ർ​ത്തി​ച്ചെ​ന്നു​ ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ​മെ​ത്രാ​പ്പൊ​ലീ​ത്ത​യെ​ ​ബാ​വ​ ​സ​സ്പെ​ൻ​ഡ് ​ചെ​യ്ത​ത്.​ ​സ​മു​ദാ​യ​ ​അം​ഗ​ങ്ങ​ൾ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​പ​രി​ഗ​ണി​ച്ച​ ​കോ​ട്ട​യം​ ​മു​ൻ​സി​ഫ് ​കോ​ട​തി​ ​സ​സ്പെ​ൻ​ഷ​ൻ​ ​സ്റ്റേ​ ​ചെ​യ്യു​ക​യാ​യി​രു​ന്നു.
ക്നാ​നാ​യ​ ​സ​ഭ​യ്ക്കു​മേ​ൽ​ ​പാ​ത്രി​യ​ർ​ക്കീ​സ് ​ബാ​വ​യ്ക്ക് ​ആ​ത്മീ​യ​ ​അ​ധി​കാ​രം​ ​മാ​ത്രം​ ​മ​തി​യെ​ന്നും​ ​ഭ​ര​ണ​പ​ര​മാ​യ​ ​അ​ധി​കാ​രം​ ​വേ​ണ്ടെ​ന്നു​മു​ള്ള​ ​ഭ​ര​ണ​ഘ​ട​നാ​ ​ഭേ​ദ​ഗ​തി​ക്ക് ​നീ​ക്കം​ ​ന​ട​ക്കു​ന്നു​ണ്ട്.​ ​നാ​ളെ​ ​ചി​ങ്ങ​വ​ന​ത്തെ​ ​സ​ഭാ​ ​ആ​സ്ഥാ​ന​ത്ത് ​ചേ​രു​ന്ന​ ​കൗ​ൺ​സി​ൽ​ ​യോ​ഗ​ത്തി​ൽ​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​ന​മാ​യേ​ക്കും.

Advertisement
Advertisement