റായ്ബറേലിയും അമേഠിയും ലക്ഷ്യമിട്ട് കോൺഗ്രസ്

Monday 20 May 2024 12:42 AM IST

ന്യൂഡൽഹി: ഉത്തർപ്രദേശിലെ റായ്ബറേലി നിലനിറുത്താനും, അമേഠി തിരിച്ചു പിടിക്കാനും ലക്ഷ്യമിടുന്ന കോൺഗ്രസിന് ഇന്നത്തെ വോട്ടെടുപ്പ് നി‌ർണായകമാണ്. വയനാടിന് പുറമെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിൽ,​ ബി.ജെ.പിയുടെ ദിനേശ് പ്രതാപ് സിംഗാണ് എതിരാളി. അമേഠിയിൽ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയെ നേരിടുന്നത് നെഹ്റു കുടുംബത്തിന്റെ വിശ്വസ്‌തനായ കിശോരി ലാൽ ശർമ്മ. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്,​ പീയുഷ് ഗോയൽ,​ മുൻ കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി,​ ജമ്മുകാശ്‌മീർ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്‌ദുള്ള,​ എൽ.ജെ.പി നേതാവ് ചിരാഗ് പാസ്വാൻ,​ ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ,​ ജനപ്രിയ ടി.വി താരം രചനാ ബാനർജി എന്നിവരാണ് ഇന്ന് ജനവിധി തേടുന്ന മറ്റ് പ്രമുഖർ.

Advertisement
Advertisement