പ്രൊഫഷണൽ നാടകമത്സരം 25ന് ആരംഭിക്കും

Monday 20 May 2024 12:16 AM IST

തൃശൂർ : സംഗീത നാടക അക്കാഡമിയുടെ 2023ലെ പ്രൊഫഷണൽ നാടക മത്സരം 25ന് ആരംഭിക്കും. കെ.ടി.മുഹമ്മദ് തിയേറ്ററിൽ 25 മുതൽ മേയ് 29 വരെയാണ് നാടക മത്സരം. ഈ ദിവസങ്ങളിൽ രാവിലെ പത്തരയ്ക്കും വൈകിട്ട് ആറിനുമായി രണ്ട് വീതം നാടകങ്ങൾ അരങ്ങേറും. 25ന് രാവിലെ ഒമ്പതരയ്ക്ക് നാടകമത്സരം നടൻ വി.കെ.ശ്രീരാമൻ ഉദ്ഘാടനം ചെയ്യും.

അക്കാഡമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി അദ്ധ്യക്ഷത വഹിക്കും. അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി, അക്കാഡമി അംഗം സഹീർ അലി തുടങ്ങിയവർ പങ്കെടുക്കും. 25ന് രാവിലെ പത്തരയ്ക്ക് വള്ളുവനാട് നാദം കമ്മ്യൂണിക്കേഷൻസിന്റെ ഊഴം എന്ന നാടകവും വൈകിട്ട് ആറിന് അക്ഷരകല തിരുവനന്തപുരത്തിന്റെ കുചേലനും അരങ്ങേറും. കായംകുളം ദേവാ കമ്യൂണിക്കേഷൻസിന്റെ ചന്ദ്രികാവസന്തം, കൊല്ലം ഗാന്ധി ഭവൻ തിയേറ്റർ ഇന്ത്യയുടെ നവോത്ഥാനം, കോഴിക്കോട് സങ്കീർത്തനയുടെ പറന്നുയരാനൊരു ചിറക്, സൗപർണ്ണിക തിരുവനന്തപുരത്തിന്റെ മണികർണ്ണിക, അമ്പലപ്പുഴ സാരഥിയുടെ രണ്ട് ദിവസം തിരുവനന്തപുരം അക്ഷര ക്രിയേഷൻസിന്റെ വാണവരുടേയും വീണവരുടേയും ഇടം, കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻസിന്റെ ശാന്തം എന്നീ നാടകങ്ങൾ അരങ്ങേറും.

Advertisement
Advertisement