സ്വകാര്യബസ് സ്കൂൾ മതിലിൽ ഇടിച്ച് അപകടം 

Monday 20 May 2024 12:21 AM IST

കുന്നംകുളം: കേച്ചേരിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് റോഡരികിൽ പാർക്ക് ചെയ്ത സ്‌കൂട്ടറിലും സ്‌കൂൾ മതിലിലും ഇടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. തൃശൂർ ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തുന്ന പി.എ.ആർ ബസാണ് അപകടത്തിൽപെട്ടത്.

സമീപത്തെ ഇടറോഡിൽ നിന്നും അമിതവേഗത്തിലെത്തിയ ബൈക്കിൽ ഇടിക്കാതിരിക്കാൻ ബസ് പെട്ടെന്ന് വെട്ടിച്ചതോടെ കേച്ചേരി ആളൂർ റോഡിൽ പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടറിൽ ഇടിച്ച് നിയന്ത്രണം വിട്ട സ്വകാര്യ ബസ് കേച്ചേരി ജ്ഞാനപ്രകാശിനി സ്‌കൂൾ മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു. അപകടത്തിൽ ബസിന്റെ മുൻവശവും തകരുകയും സ്‌കൂട്ടറിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് മേഖലയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. കുന്നംകുളം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Advertisement
Advertisement