ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്

Monday 20 May 2024 12:22 AM IST

കുന്നംകുളം: വെള്ളറക്കാട് നിസ്‌ക്കാരപ്പള്ളിക്ക് സമീപം ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. ദേശമംഗലം തലശ്ശേരി ചെട്ടിത്തൊടി വീട്ടിൽ സുബിൻ (21), പെരിന്തൽമണ്ണ വേങ്ങാട് കരിമത്തിൽ വിനീഷ് ബാബു (38), വേലൂർ ചിരിയങ്കണ്ടത്ത് സേവിയർ (51) എന്നിവർക്കാണ് പരിക്കേറ്റത്. ഹെൽമറ്റില്ലാതെ സഞ്ചരിക്കുന്നത് വെള്ളറക്കാട് സ്ഥാപിച്ചിട്ടുള്ള എ.ഐ ക്യാമറയിൽ പെടാതിരിക്കാൻ ബൈക്കുകൾ നിസ്‌ക്കാരപ്പള്ളിയുടെ സമീപത്തൂടെ ഓടിച്ചതാണ് അപകടത്തിനിടയാക്കിയത്. പരിക്കേറ്റവരെ മരത്തംകോട് അൽ അമീൻ ആംബുലൻസ് പ്രവർത്തകരെ കുന്നംകുളം മലങ്കര ആശുപത്രിയിലെ പ്രവേശിപ്പിച്ചു. അപകടത്തിൽ ഇരുവാഹനങ്ങൾക്കും കേടുപാടുണ്ടായി. മേഖലയിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. എരുമപ്പെട്ടി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Advertisement
Advertisement