കേരള ജ്യോതിഷ പരിഷത്ത് വാർഷികസമ്മേളനം

Monday 20 May 2024 12:23 AM IST

തൃശൂർ : ജ്യോതിഷ പരിഷത്ത് 52-ാമത് വാർഷിക സമ്മേളനവും ദൈവജ്ഞ പുരസ്‌കാര സമർപ്പണവും 21ന് നടക്കും. രാവിലെ 9.30ന് റീജ്യണൽ തിയേറ്ററിൽ പുറനാട്ടുകര സെൻട്രൽ സംസ്‌കൃത യൂണിവേഴ്‌സിറ്റി ഡയറക്ടർ ഡോ.ഗോവിന്ദ പാണ്ഡെ ഉദ്ഘാടനം ചെയ്യും. ജ്യോതിഷ പരിഷത്ത് പ്രസിഡന്റ് അഡ്വ.എ.യു.രഘുരാമപണിക്കർ അദ്ധ്യക്ഷത വഹിക്കും. പരമോന്നത ബഹുമതിയായ എ.വി.എസ്.പണിക്കർ സ്മാരക ദൈവജ്ഞ പുരസ്‌കാരം ജ്യോതിഷാചാര്യ ഷൊർണൂർ പടുമണ്ണ കളരി ബാലകൃഷ്ണ പണിക്കർക്ക് ആർ.വി.എൻ.എൽ മിനിസ്ട്രി ഒഫ് റെയിൽവേസ് ഡയറക്ടർ ഡോ.എം.വി.നടേശൻ സമർപ്പിക്കും. ജ്യോതിഷാചാര്യ ബിരുദദാനം സിനിമാ സംവിധായകൻ ഷാജി കൈലാസ്, സൂര്യകാലടിമന സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് എന്നിവർ ചേർന്ന് സമർപ്പിക്കും. ജ്യോതിഷ വിദ്യാവിശാരദ് സർട്ടിഫിക്കറ്റ് വിതരണവും പഞ്ചാംഗ ഗണിതർക്കുള്ള സമാദരണവും നടക്കും.

Advertisement
Advertisement