മദ്യനയക്കേസ് : കുറ്റപത്രം ഇന്ന് പരിഗണിക്കും

Monday 20 May 2024 1:23 AM IST

ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും ആം ആദ്മി പാർട്ടിയെയും പ്രതികളാക്കി ഇ.ഡി സമർപ്പിച്ച കുറ്റപത്രം ഡൽഹി റൗസ് അവന്യു കോടതി ഇന്ന് പരിഗണിക്കും. കുറ്രപത്രം സ്വീകരിക്കണമോയന്നതിൽ പ്രത്യേക കോടതി ജഡ്‌ജി കാവേരി ബവേജ വാദംകേൾക്കും. കോഴയിടപാടിലെ മുഖ്യസൂത്രധാരനായാണ് കുറ്റപത്രത്തിൽ കേജ്‌രിവാളിനെ വിശേഷിപ്പിച്ചിരിക്കുന്നത്. സൗത്ത് ഗ്രൂപ്പിൽ നിന്ന് കേജ്‌രിവാൾ 100 കോടി കോഴ ആവശ്യപ്പെട്ടു. കോഴപ്പണം ഗോവ തിരഞ്ഞെടുപ്പിനായി ഉപയോഗിച്ചെന്നും ഇ.ഡി ചൂണ്ടിക്കാട്ടിയിരുന്നു. വ്യക്തിപരമായും ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനർ എന്ന നിലയിലുമാണ് കേജ്‌രിവാളിനെ പ്രതിയാക്കിയത്. കള്ളപ്പണം തടയൽ നിയമം, ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഗൂഢാലോചന തുടങ്ങിയവ ചുമത്തി. രാജ്യചരിത്രത്തിൽ തന്നെ ആദ്യമായിരുന്നു സിറ്റിംഗ് മുഖ്യമന്ത്രിക്കെതിരെയും, രാഷ്ട്രീയ പാർട്ടിയെ പ്രതിയാക്കിയും ഇ.ഡി കുറ്റപത്രം.

Advertisement
Advertisement