ശ്റേയസ്സിന് സ്വീകരണം

Tuesday 21 May 2024 12:39 AM IST

തലയോലപ്പറമ്പ് : നാസയുമായി സഹകരിച്ച് ഛിന്നഗ്രഹങ്ങളെ കണ്ടെത്തി അപൂർവ നേട്ടം കൈവരിച്ച ശ്രേയസ്സ് ഗിരീഷിനെയും, എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ഡോ.ദേവികയേയും എസ്.എൻ.ഡി.പി യോഗം തലയോലപ്പറമ്പ് യൂണിയന്റെ നേതൃത്വത്തിൽ ആദരിച്ചു. യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശനും, സെക്രട്ടറി എസ്.ഡി.സുരേഷ് ബാബുവും ചേർന്ന് പൊന്നാടയും ഫലകവും ക്യാഷ് അവാർഡും നൽകി. വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പൻ,പി കെ.വേണുഗോപാൽ, യു എസ്. പ്രസന്നൻ, തൊട്ടൂർ രവീന്ദ്രൻ, സുഭാഷ്, ജയ അനിൽ, ഗൗതം സുരേഷ്, ബീന പ്രകാശ്, ആശ അനീഷ്, ഓമന രാമകൃഷ്ണൻ, അച്ചുഗോപി എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement