മാളികപ്പുറം ടീം വീണ്ടും, നായകനായി അർജുൻ അശോകൻ

Tuesday 21 May 2024 1:47 AM IST

100 കോടി ക്ളബിൽ ഇടം പിടിച്ച മാളികപ്പുറത്തിനുശേഷം വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അർജുൻ അശോകൻ നായകൻ. അപർണ ദാസിനെ നായികയായി പരിഗണിക്കുന്നു. മാളികപ്പുറത്തിലൂടെ ശ്രദ്ധേയയായ ദേവനന്ദയാണ് മറ്റൊരു താരം. മാളികപ്പുറത്തിനു രചന നിർവഹിച്ച അഭിലാഷ് പിള്ള ആണ് തിരക്കഥ. ടൈറ്റിൽ പ്രഖ്യാപനം മേയ് 24ന് വൈകിട്ട് 6ന് കൊച്ചി എെ എം. എ ഹാളിൽ നടക്കും. വെള്ളം, നദികളിൽ സുന്ദരി യമുന എന്നീ ചിത്രങ്ങൾക്കുശേഷം മുരളി കുന്നുംപുറത്ത് നിർമ്മിക്കുന്ന ചിത്രമാണ്. രഞ്ജിൻ രാജ് സംഗീതം ഒരുക്കുന്നു. മാളികപ്പുറത്തിന് സംഗീതം ഒരുക്കിയതും രഞ്ജിൻ രാജാണ്.

2022 ഡിസംബർ 30ന് റിലീസ് ചെയ്ത മാളികപ്പുറം എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദനാണ് പ്രധാന വേഷത്തിൽ എത്തിയത്. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ളബ് ചിത്രം കൂടിയാണ് മാളികപ്പുറം. നാൽപ്പതു ദിവസം കൊണ്ടാണ് ചിത്രം നൂറുകോടി ക്ളബിൽ കയറിയത്. വിഷ്ണു ശശിശങ്കർ സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു.അതേസമയം അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ

നവാഗതനായ വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന അർജുൻ അശോകനും അപർണദാസും പ്രധാന വേഷത്തിൽ എത്തുന്ന ആനന്ദ് ശ്രീബാല റിലീസിന് ഒരുങ്ങുന്നു.. ധ്യാൻ ശ്രീനിവാസൻ, സൈജു കുറുപ്പ്, അജു വർഗീസ്, ഇന്ദ്രൻസ്, അസീസ് നെടുമങ്ങാട്, കെ . യു മനോജ്, സംഗീത, ശിവദ, മുത്തുമണി, ശ്രീജ ദാസ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

Advertisement
Advertisement