ഔസേപ്പച്ചന്റെ സംഗീതത്തിൽ ഗായകരായി സുഷിൻ ശ്യാമും രമ്യ നമ്പീശനും

Tuesday 21 May 2024 2:49 AM IST

സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, ദിലീഷ് പോത്തൻ, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന മച്ചാന്റെ മാലാഖ എന്ന ചിത്രത്തിന് വേണ്ടി സുഷിൻ ശ്യാമും രമ്യ നമ്പിശനും ഗായകരാകുന്നു. ഔസേപ്പച്ചന്റെ സംഗീതത്തിലാണ് പാട്ട്. സിന്റോ സണ്ണിയാണ് ഗാനരചയിതാവ്. പുതുതലമുറയിലെ ശ്രദ്ധേയ സംഗീത സംവിധായകനായ സുഷിൻ ശ്യാം

നീലാകാശം, പച്ചക്കടൽ, ചുവന്ന ഭൂമി, മഡോണ, വരത്തൻ, കുമ്പളങ്ങി നൈറ്റ്‌സ്, രോമാഞ്ചം തുടങ്ങിയ ചിത്രങ്ങളിൽ ഗാനം ആലപിച്ചിട്ടുണ്ട്.കുമ്പളങ്ങി നൈറ്റ്സ് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.

മികച്ച ഗായിക എന്ന് രമ്യ നമ്പീശൻ തെളിയിച്ചതാണ്.

സംവിധായകൻ

ജക്സൺ ആന്റണിയുടെ കഥക്ക് അജീഷ് പി തോമസ് തിരക്കഥ രചിക്കുന്ന ചിത്രം ജൂൺ 14ന് റിലീസ് ചെയ്യും.

മനോജ് കെ.യു, വിനീത് തട്ടിൽ, ശാന്തി കൃഷ്ണ, ലാൽ ജോസ്, രാജേഷ് പറവൂർ, ആൽഫി പഞ്ഞിക്കാരൻ, ആര്യ, ശ്രുതി ജയൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

ഛായാഗ്രഹണം - വിവേക് മേനോൻ, എഡിറ്റർ രതീഷ് രാജ്, പി.ആർ.ഒ പി.ശിവപ്രസാദ് .

Advertisement
Advertisement