ആന്തൂർ സി.ഡി.എസ് വാർഷികം

Monday 20 May 2024 9:27 PM IST

ധർമ്മശാല : ആന്തൂർ നഗരസഭകുടുംബശ്രീ സി ഡി.എസ് വാർഷികം അരങ്ങ് 2024 മാങ്ങാട്ട്പറമ്പ് ഗവ.എൻജിനീയറിംഗ് കോളേജിൽ നഗരസഭ ചെയർമാൻ പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ എം. ആമിന ടീച്ചർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മെമ്പർ സെക്രട്ടറി പി.പി അജീർ,നഗരസഭ സെക്രട്ടറി പി.എൻ.അനീഷ് , വാർഡ് കൗൺസിലർ കെ.പ്രകാശൻ സംസാരിച്ചു. സി ഡി.എസ് ചെയർപേഴ്സൺ കെ.പി.ശ്യാമള റിപ്പോർട്ട് അവതരിപ്പിച്ചു. രചനാ മത്സരങ്ങൾ ഉൾപ്പെടെ വിവിധ കലാമത്സരങ്ങൾ അരങ്ങേറി. കുടുബശ്രീയുടെ 26 ാം മത് വാർഷിക പരിപാടിയുടെ ഭാഗമായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത് . സമാപന പരിപാടിയിൽ എം.ആമിന വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. എം.എം. അനിത നന്ദിയും പറഞ്ഞു.

Advertisement
Advertisement