കരിയർ വിസ്റ്റയും ആദരവും 

Monday 20 May 2024 9:38 PM IST

കാഞ്ഞങ്ങാട്: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ ( സിജി ) കാസർകോട് ജില്ല ഘടകത്തിന്റെ നേതൃത്വത്തിൽ കരിയർ വിസ്റ്റയും ആദര സമ്മേളനവും സംഘടിപ്പിച്ചു. വ്യാപാരഭവനിൽ ജില്ലയിൽനിന്ന് സിവിൽ സർവീസ് നേടിയ അനുഷ ആർ.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കാസർകോട് ജില്ലയിൽ നിന്ന് 2024ൽ സിവിൽ സർവീസ് കരസ്ഥമാക്കിയ രാഹുൽ രാഘവൻ , ആർ.കെ.സൂരജ് എന്നിവരെ ചടങ്ങിൽ വച്ച് ആദരിച്ചു. എം.സുഹൈൽ , വി.കെ.പി ഇസ്മായിൽ, മുജീബുല്ല കൈന്താർ, എം.എ.അസ്ലം, എ.ജി.എ.ഹക്കീം, ഡോ.അഷ്റഫ് എന്നിവർ സംസാരിച്ചു. കരിയർ പാനൽ പ്രസന്റേഷൻ, കരിയർ കൗൺസിലിങ്, അഭിരുചി നിർണയ പരീക്ഷ സഹായം കരിയർ എക്സ്‌പൊ എന്നിവയും നടന്നു.

Advertisement
Advertisement