ദുരൂഹതയുടെ മണിക്കൂറുകൾ

Tuesday 21 May 2024 12:52 AM IST

 ഞായറാഴ്ച ഉച്ചയോടെ റെയ്സിയുടെ കോപ്റ്റർ തകർന്നു വീണു. റെയ്സിക്കൊപ്പം വിദേശ മന്ത്രി ഹുസൈൻ അമീ‌റും, ഈസ്റ്റ് അസർബൈജാൻ പ്രവിശ്യാ ഗവർണർ മലേക് റഹ്‌മതിയും അയത്തൊള്ള ഖമനേയിയുടെ ഈസ്റ്റ് അസർബൈജാൻ പ്രതിനിധി അയത്തൊള്ള മുഹമ്മദ് അലി അലേ ഹാഷേം എന്നിവരും ഉദ്യോഗസ്ഥരും രണ്ട് പൈലറ്റുമാരും.

 തിരച്ചിലിന് മിലിട്ടറി ഡ്രോണുകൾ സഹിതം നാല്പതോളം രക്ഷാ സംഘങ്ങൾ

 റെയ്സിക്കൊപ്പമുള്ള ആരോ എമർജൻസി കോൾ വിളിച്ചതായി റിപ്പോർട്ടുണ്ട്

 മൂടൽമഞ്ഞും മോശം കാലാവസ്ഥയും കാരണം രക്ഷാപ്രവർത്തകർ സ്ഥലത്തെത്താൻ 10 മണിക്കൂറെടുത്തു. വനത്തിലെ ദുർഘട പർവതപ്രദേശം രക്ഷാ ദൗത്യത്തിന് തിരിച്ചടി

 തുർക്കിയുടെ ഒരു ഡ്രോൺ താപസിഗ്നൽ പിടിച്ചെടുത്തതും,​ പൈലറ്റിന്റെ മൊബൈൽ സിഗ്നലും അപകടസ്ഥലം കണ്ടെത്താൻ സഹായമായി. കാട്ടിൽ തീ കത്തുന്നതാണ് തുർക്കിയുടെ ഡ്രോൺ കണ്ടെത്തിയത്.

 ഹെലികോപ്റ്റർ കണ്ടെത്തിയെന്ന് ഇന്നലെ രാവിലെ റെഡ് ക്രസന്റ് അറിയിപ്പ്

 യാത്രക്കാർ ആരും ജീവനോടെയില്ലെന്ന് ഇറാൻ മാദ്ധ്യമങ്ങൾ

 കോപ്റ്റർ വീണത് അതിർത്തിയിലെ വന്യജീവി സങ്കേതമായ ഡിസ്‌മറിൽ. കനത്ത മൂടൽമഞ്ഞിൽ കാഴ്ച മങ്ങി, ദിശ തെറ്റി കോപ്റ്റർ ഇടിച്ചിറക്കുകയോ തകർന്നു വീഴുകയോ ചെയ്തിരിക്കാമെന്ന് നിഗമനം

 റെയ്സിയുടെ കോൺവോയിയിലെ മറ്റു രണ്ട് കോപ്റ്ററുകൾ സുരക്ഷിതമായി സതബ്‌റിസ് നഗരത്തിൽ ലാൻഡ് ചെയ്‌തു

Advertisement
Advertisement