റെയ്സിയുടെ വഴികൾ
ജനനം 1960-ൽ ഇറാനിലെ മഷാദിൽ. മുഴുവൻ പേര്: സയ്യിദ് ഇബ്രാഹിം റെയ്സ് അൽ- സദാത്തി. ടെഹ്റാനിലെ ഷാഹിദ് മൊതാഹാരി യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ പിഎച്ച്.ഡി. പുരോഹിതനായ പിതാവ് റെയ്സിയുടെ അഞ്ചാം വയസിൽ മരിച്ചു.
1980കളുടെ തുടക്കത്തിൽ കരാജ്, ഹമഹാദൻ നഗരങ്ങളിലെ പ്രോസിക്യൂട്ടർ, 1988 വരെ ടെഹ്റാനിലെ ഡെപ്യൂട്ടി പ്രോസിക്യൂട്ടർ. 1988-ൽ അയ്യായിരത്തോളം രാഷ്ട്രീയ തടവുകാരെ കൂട്ടക്കൊല ചെയ്യാൻ
മേൽനോട്ടം വഹിച്ച നാലംഗ ഡെത്ത് കമ്മിറ്റി അംഗം. ടെഹ്റാനിലെ കശാപ്പുകാരൻ എന്ന് വിശേഷണം.
1989 മുതൽ 1994 വരെ പ്രോസിക്യൂട്ടർ ജനറൽ. 2004 മുതൽ പത്തു വർഷം ഫസ്റ്റ് ഡെപ്യൂട്ടി ചീഫ് ജസ്റ്റിസ്. 2006-ൽ പരമോന്നത നേതാവിനെ നിയമിക്കാൻ അധികാരമുള്ള അസംബ്ലി ഒഫ് എക്സ്പേർട്സ് അംഗം. 2014 മുതൽ രണ്ടു വർഷം ഇറാൻ പ്രോസിക്യൂട്ടർ ജനറൽ
2017-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഹസൻ റൂഹാനിയോട് പരാജയം. 2019 മാർച്ചിൽ ചീഫ് ജസ്റ്റിസ്. അതേവർഷം,1988- ലെ കൂട്ടക്കൊലയുടെ പേരിൽ യു.എസ് ഉപരോധം. 2021 ജൂൺ 19 ന് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ഭാര്യ: ജമീല ആലം അൽഹോദ. രണ്ട് പെൺ മക്കൾ.