നീന്തൽ പരിശീലനം

Tuesday 21 May 2024 1:32 AM IST

ചേർത്തല : സ്വിം കേരളാ സ്വിം പദ്ധതിയുടെ രണ്ടാം ഘട്ട പരിശീലനത്തിന്റെ ഉദ്ഘാടനം ചേർത്തല പഴംകുളത്ത് മന്ത്റി പി.പ്രസാദ് നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗ്ഗവൻ പരിശീലനം ഫ്ളാഗ് ഓഫ് ചെയ്തു. മൈൽ സ്​റ്റോൺ ചാരി​റ്റബിൽ സൊസൈ​റ്റി വൈസ് പ്രസിഡന്റ് വി.എസ്.ദിലീപ്കുമാർ അദ്ധ്യക്ഷ വഹിച്ചു. നഗരസഭാ കൗൺസിലർ പി.എസ്.ശ്രീകുമാർ സ്വഗതം പറഞ്ഞു. നഗരസഭാ വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ വിശിഷ്ടാതിഥിയായി. റിനി, സിറിൽ സജ്ജു ജോർജ്ജ്, റഫീക്ക് മരക്കാർ, അഡ്വ.പി.എസ്.ഷാജി, എ.അജി,കെ.കെ.ഗോപിക്കുട്ടൻ,ബാബു തകഴി,അരുൺ ഗോപിനാഥ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement