കവിതാസമാഹാരം പ്രകാശനം

Tuesday 21 May 2024 1:39 AM IST

മുഹമ്മ : അനില സജികുമാറിന്റെ ആദ്യ കവിത സമാഹാരം " എന്റെ ഭ്രാന്തിന്റെ ശംഖുപുഷ്പങ്ങൾ " മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിൽ ചേർന്ന ചടങ്ങിൽ പി. പി. ചിത്തരഞ്ജൻ എംഎൽഎ കലാമണ്ഡലം ഗണേശന് നൽകി പ്രകാശിപ്പിച്ചു. സ്വകാര്യ ബാങ്കിൽ ജോലിനോക്കുന്ന അനിലയുടെ തെരഞ്ഞെടുത്ത 50 കവിതകളുടെ സമാഹാരമാണ് ഇത് . പഞ്ചായത്ത്‌ പ്രസിഡന്റ് ടി. വി. അജിത് കുമാർ അധ്യക്ഷനായി. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പി. എ. ജുമൈലത്ത്, പഞ്ചായത്ത്‌ അംഗങ്ങളായ നവാസ് നൈന, ദീപ സുരേഷ്, കവയിത്രി അനില സജികുമാർ, മീനു എലിസബത്ത്‌ എന്നിവർ സംസാരിച്ചു.

Advertisement
Advertisement