63 ഇടങ്ങളിൽ മണ്ണിടിഞ്ഞേക്കും: 372 കുടുംബങ്ങളെ മാറ്റണം

Tuesday 21 May 2024 12:00 AM IST

  • പരിശോധനാ റിപ്പോർട്ട് ദുരന്ത നിവാരണ വിഭാഗത്തിലേക്ക്

തൃശൂർ: കാലവർഷം കണക്കിലെടുത്ത് 63 സ്ഥലങ്ങളിൽ മണ്ണിടിച്ചിലിന് സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ, ജില്ലയിൽ 372 ഓളം കുടുംബങ്ങളെ മാറ്റി പാർപ്പിക്കാൻ തയ്യാറെടുക്കണമെന്ന് മുന്നറിയിപ്പ്. 2018-19 വർഷത്തെ പ്രളയത്തിന്റെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തിലായിരുന്നു പരിശോധന. മണ്ണു സംരക്ഷണ വകുപ്പ്, മൈനിംഗ് ആൻഡ് ജിയോളജി, ഗ്രൗണ്ട് വാട്ടർ, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയവയാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. ഇതുസംബന്ധിച്ച റിപ്പോർട്ടും നിർദ്ദേശങ്ങളും തയ്യാറാക്കി ദുരന്ത നിവാരണ വിഭാഗത്തിന് കൈമാറി. കാലവർഷം ആരംഭിക്കുംമുമ്പ് വെള്ളപ്പൊക്കം, കടൽക്ഷോഭം, മണ്ണിടിച്ചിൽ എന്നിവയ്ക്ക് സാദ്ധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് കളക്ടർ ആവശ്യപ്പെട്ടിരുന്നു. കുന്നംകുളം താലൂക്കിൽ ഒഴിഴികെ എല്ലായിടത്തും കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണം. കുന്നംകുളത്ത് ചൊവ്വന്നൂർ, പോർക്കുളം വില്ലേജുകളിലെ കരുവാൻപടി, ഉരുളിക്കുന്ന് എന്നിവിടങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണി മുന്നറിയിപ്പുണ്ട്.

  • കടൽക്ഷോഭ സ്ഥലങ്ങൾ 30
  • വെള്ളപ്പൊക്ക സാദ്ധ്യത 40

മണ്ണിടിച്ചിൽ സാദ്ധ്യതാ പ്രദേശം

ചാലക്കുടി: അതിരപ്പിള്ളി വില്ലേജ് വീരാൻകുടി കോളനി, കപ്പായം വീരൻ കോളനി, പരിയാരം ഐ.എച്ച്.ഡി.പി കോളനി, കുറ്റിച്ചിറ പണ്ടാരൻ കോളനി, കോടശേരി ചന്ദനക്കുന്ന്, മുപ്ലിയം മുനിയാട്ടുകുന്ന്, മയിലാടുംപാറ
ചാവക്കാട്: മുല്ലശേരി വില്ലേജിലെ ഊരകംകുന്ന്, ഊരകം സ്‌കൂൾ, ഊരകം മദ്രസ, പറമ്പൻതളി, മുല്ലശേരി പഞ്ചായത്തിലെ വാർഡ് പത്ത്
മുകുന്ദപുരം: മാടായിക്കോണം വാതിൽമാടം കോളനി , തെക്കുംകര മുസാഫരിക്കുന്ന്, മുസാഫരികുന്ന് ടവർ, കാറളം കോഴിക്കുന്ന്, പുത്തൻചിറ വില്ലേജ്, കൊമ്പത്തുകടവ് മാള റോഡ്, പുത്തൻചിറ കുംഭാര സമാജം റോഡ്
തലപ്പിള്ളി: പള്ളൂർ കുംഭാര കോളനി, പല്ലൂർ, കൊണ്ടാഴി മേലെമുറിക്കുന്ന്, വരവൂർ കോട്ടക്കുന്ന് കോളനി, പുലാക്കോട് പാറക്കുന്ന് കോളനി, വടക്കാഞ്ചേരി : നെല്ലിക്കുന്ന് കോളനി, ഒമ്പതാം ഡിവിഷൻ
കൊടുങ്ങല്ലൂർ: പൊയ്യ വട്ടക്കോട്ട മൂന്ന് സെന്റ് കോളനി, മഠത്തുംപടി, പള്ളിപ്പുറം
കുന്നംകുളം: ചൊവ്വന്നൂർ ഉരുളിക്കുന്ന്, പോർക്കുളം കരുവാൻപടി വില്ലേജുകളിൽ (ഇവിടം പാർശ്വഭിത്തി കെട്ടി സംരക്ഷിക്കണം)
തൃശൂർ: പാണഞ്ചേരി, പുത്തൂർ, പീച്ചി, കൈനൂർ വില്ലേജുകളിൽ, മുളയം കൊക്കൻക്കുന്ന്, മാടക്കത്തറ ആനന്ദ് നഗർ

വെള്ളപ്പൊക്ക സാദ്ധ്യത

ചാലക്കുടി: കാക്കുളിശേരി കൊച്ചുകടവ്, മേലൂർ ഡിവൈൻ കോളനി, പരിയാരംമംഗലം കോളനി,
ചാവക്കാട്: തെക്കൻ പാലയൂർ ഭാഗം, കൈക്കാട് കൊച്ചിൻ ഫ്രൊണ്ടിയാർ തോട് പ്രദേശം, ചാവക്കാട് ചക്കംകണ്ടം, പാവറട്ടി പെരിങ്ങാട് പുഴ പ്രദേശം, കാളാനി പുഴ പ്രദേശം, കാവീട് ആളംകുളം, മുപ്പെട്ടിത്തറ കോളനി, പണ്ടാരമാട് കോളനി, പുതുക്കാവ് ക്ഷേത്ര പരിസരം, മണത്തല സരസ്വതി സ്‌കൂൾ കിഴക്ക് ഭാഗം, മുല്ലശേരി കനാൽ പ്രദേശം, എങ്ങണ്ടിയൂർ കനോലി കനാൽ തീരപ്രദേശം, പെരുവല്ലൂർ ക്വാറി, കടപ്പുറം, ചേറ്റുവ, തിരുനിലം കോളനി, തൃപ്രയാർ ക്ഷേത്ര പരിസരം, വലപ്പാട് എൻ.ഇ.എസ് കോളേജ് പരിസരം.
തൃശൂർ: ചേർപ്പ്, ഊരകം, പനംകുളം, എട്ടുമുന പ്രദേശം.

Advertisement
Advertisement