യൂക്കാലിപ്റ്റസ് നടാനുള്ള നീക്കം അന്വേഷിക്കണം: ആർ.ജെ.ഡി

Monday 20 May 2024 11:58 PM IST

തൃശൂർ: വന്യമൃഗശല്യത്താൽ പൊറുതിമുട്ടുമ്പോൾ വനനയത്തിന് വിരുദ്ധമായി യൂക്കാലിപ്റ്റസ് പോലുള്ള മരങ്ങൾ നടാനുള്ള നീക്കം നടത്തിയ വനം വികസന കോർപറേഷനെതിരെ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആർ.ജെ.ഡി ജില്ലാ നേതൃയോഗം. കൊടുങ്ങല്ലൂർ - കൂർക്കഞ്ചേരി റോഡിലെയും കുന്നംകുളം - തൃശൂർ റോഡിലെയും നിർമ്മാണം തടസപ്പെട്ടത് ഗൗരവമേറിയ കാര്യമാണെന്നും യോഗം ചൂണ്ടിക്കാട്ടി. എം.പി. വീരേന്ദ്രകുമാറിന്റെ ചരമദിനമായ 28ന് യൂണിറ്റ് അടിസ്ഥാനത്തിൽ പുഷ്പാർച്ചന നടത്തും. ജൂൺ രണ്ടിന് സാഹിത്യ അക്കാഡമിയിൽ അനുസ്മരണം നടത്തും. ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി നേതൃയോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജയ്‌സൺ മാണി അദ്ധ്യക്ഷനായി.

Advertisement
Advertisement